Category: Headlines
ഇന്ന് മുതൽ രാത്രികാല നിയന്ത്രണം: കടകൾ രാത്രി 10 വരെ മാത്രം; അനാവശ്യ യാത്രകൾ അനുവദിക്കില്ല
ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്ന് മുതൽ ജനുവരി 2 വരെ രാത്രികാല നിയന്ത്രണം. രാത്രി 10 മുതൽ രാവിലെ 5 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തുക. പുതുവത്സരാഘോഷം കൂടി കണക്കിലെടുത്താണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. ദേവാലയങ്ങളിലടക്കം [more…]
28 years of മണിച്ചിത്രത്താഴ് – കഥ/ സംഭവവിവരണം
1993-ൽ ഫാസിൽ സംവിധാനം ചെയ്ത പ്രശസ്ത മലയാളചലചിത്രമാണ് മണിച്ചിത്രത്താഴ്. മധു മുട്ടം തിരക്കഥ രചിച്ച ഈ ചിത്രത്തിൽ മോഹൻലാൽ, ശോഭന, സുരേഷ് ഗോപി എന്നിവരാണ് മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. പത്തൊൻപതാം നൂറ്റാണ്ടിൽ മധ്യതിരുവിതാംകൂറിലെ പ്രശസ്തമായ ആലുമൂട്ടിൽ [more…]
മുതിർന്ന കോൺഗ്രസ് നേതാവ് പി.ടി തോമസ് എംഎൽഎ അന്തരിച്ചു
കോട്ടയം: മുതിർന്ന കോൺഗ്രസ് നേതാവ് പിടി തോമസ് (70)എംഎൽഎ അന്തരിച്ചു. അർബുദ ബാധിതനായി വെല്ലൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കെ പി സി സി യുടെ വർക്കിങ് പ്രസിഡന്റും, 2016 മുതൽ തൃക്കാക്കരയിൽ [more…]
വടക്കൻ കേരളത്തെ ലോക വിനോദ സഞ്ചാര ഭൂപടത്തിന്റെ നെറുകയിലേക്ക് ഉയർത്താൻ പദ്ധതിയുമായി ആസ്റ്റർ മിംസ്
കോഴിക്കോട്: വടക്കൻ കേരളത്തെ ലോക വിനോദ സഞ്ചാര ഭൂപടത്തിന്റെ നെറുകയിലേക്ക് ഉയർത്താൻ ആസ്റ്റർ മിംസിന്റെ നേതൃത്വത്തിൽ വൻ പദ്ധതി. യു.എ. ഇലെ ആസ്റ്റർ ഗ്രൂപ്പുമായി സഹകരിച്ച് മെഡിക്കൽ ടൂറിസം മേഖലയിൽ മികച്ച പ്രവർത്തനം നടത്തുന്ന [more…]
അമ്മ യോഗം മൊബൈലില്‍ ചിത്രീകരിക്കാന്‍ ശ്രമം; ഷമ്മി തിലകനെതിരെ നടപടി? എക്‌സിക്യൂട്ടീവ് കമ്മിറ്റി വിഷയം ചർച്ച ചെയ്യും
കൊച്ചി: ഞായറാഴ്ച കൊച്ചിയിൽ നടന്ന താര സംഘടനായ ‘അമ്മ’യുടെ യോഗത്തിലെ ചർച്ചകൾ മൊബൈൽ ഫോണിൽ പകർത്താൻ ശ്രമിച്ച നടൻ ഷമ്മി തിലകനെതിരെ നടപടിക്ക് സാധ്യതയെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. യോഗ ചർച്ചകൾ ഷമ്മി ഫോണിൽ [more…]
കൂടുതൽ സ്ത്രീധനം ചോദിച്ചു; യുപിയിൽ വരനെ മർദിച്ച് വധുവിന്റെ വീട്ടുകാർ
സ്ത്രീധനം അധികം ആവശ്യപ്പെട്ടെന്ന് ആരോപിച്ച് വരനെ മർദിച്ച് വധുവിന്റെ വീട്ടുകാർ. ഉത്തര്‍പ്രദേശിലെ സാഹിബാബാദില്‍ നടന്ന വിവാഹത്തിനിടെയാണ് സംഭവം. വരനായ ആഗ്ര സ്വദേശി മുസമ്മലിനെതിരെ വധുവിന്റെ വീട്ടുകാര്‍ പൊലീസില്‍ പരാതിയും നല്‍കി. ഇയാള്‍ നേരത്തേ മൂന്നു [more…]
കോവിഡ് കാലത്തെ മികവിന്റെ മാതൃകകൾക്ക് ആദരം; ഏഷ്യാനെറ്റ് ന്യൂസ് ‘സല്യൂട്ട് കേരളം’ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
കൊച്ചി: കോവിഡ് കാലത്ത് മികവിന്റെ മാതൃക സൃഷ്ടിച്ചവർക്ക് ഏഷ്യാനെറ്റ് ന്യൂസിന്റെ ആദരം. ‘സല്യൂട്ട് കേരളം’ എന്ന പേരിൽ ഏഷ്യാനെറ്റ് ന്യൂസ് ഏർപ്പെടുത്തിയ പുരസ്കാരങ്ങൾക്ക് അർഹരായവരെ പ്രഖ്യാപിച്ചു. വിവിധ വിഭാഗങ്ങളിലായി ആറ് പേരാണ് പുരസ്കാര ജേതാക്കളായത്. [more…]
ഹർനാസ് സന്ധു വിശ്വസുന്ദരി; 21 വർഷത്തിന് ശേഷം കിരീടം സ്വന്തമാക്കി ഇന്ത്യക്കാരി
2021ലെ വിശ്വസുന്ദരി കിരീടം ഇന്ത്യക്കാരിയായ ഹർനാസ് സന്ധുവിന്. പഞ്ചാബിൽ നിന്നുള്ള 21കാരിയാണ് ഹർനാസ് സന്ധു. ഇസ്രയേലിലെ എയ്‌ലെറ്റിലായിരുന്നു 70ാമത് വിശ്വസുന്ദരി മത്സരം നടന്നത്. 21 വർഷങ്ങൾക്ക് ശേഷമാണ് വിശ്വസുന്ദരിപ്പട്ടം ഇന്ത്യയിലെത്തുന്നത്. 2000ത്തിൽ ലാറ ദത്തയാണ് [more…]
ടി.കെ രാജീവ് കുമാറിന്റെ ‘കോളാമ്പി’ ഡിസംബർ 24ന് എം ടാക്കീ ഒടിടിയിൽ
തെന്നിന്ത്യൻ സൂപ്പര്‍ നായിക നിത്യ മേനോനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകൻ ടി.കെ രാജീവ്‌കുമാർ ഒരുക്കുന്ന ‘കോളാമ്പി’ ഡിസംബർ 24ന് എം ടാക്കീ ഒടിടി പ്ലാറ്റ്ഫോമിലൂടെ ജനങ്ങളിലേക്ക് എത്തുന്നു. നിത്യ മേനോനും രഞ്ജി പണിക്കരുമാണ് ചിത്രത്തിലെ [more…]
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കാണിക്കയായി ലഭിച്ച ഥാര്‍ ഭക്തരില്‍ ആര്‍ക്കും സ്വന്തമാക്കാന്‍ അവസരം
ഗുരുവായൂരപ്പന് കാണിക്കയായി ലഭിച്ച മഹീന്ദ്ര ഥാർ പരസ്യലേലത്തിന് വയ്ക്കാന്‍ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. ഈ മാസം 18 നാണ് ഥാർ ലേലത്തിന് വയ്‌ക്കുക. ഭക്തരിൽ ആർക്കും ലേലത്തിൽ പങ്കെടുക്കാമെന്ന് ഭരണസമിതി അറിയിച്ചു. ഇന്ന് വൈകീട്ട് [more…]