അവയവം മാറ്റിവെക്കൽ ശസ്ത്രക്രിയ രംഗത്ത് പുതിയ ചുവടുവെപ്പുമായി അമേരിക്കയിലെ ഒരു കൂട്ടം ശാസ്ത്രജ്ഞർ. മനുഷ്യ ശരീരത്തിൽ പന്നിയുടെ വൃക്ക മാറ്റിവെച്ച് ആണ് ശാസ്ത്രജ്ഞർ പുതിയ പരീക്ഷണം നടത്തിയത്. മൃഗങ്ങളുടെ അവയവങ്ങൾ മനുഷ്യശരീരത്തിൽ വിജയകരമായി പ്രവർത്തിക്കുമോ എന്ന് കണ്ടെത്തുകയാണ് ലക്‌ഷ്യം.
ഈ പരീക്ഷണം പൂർണമായി വിജയം കണ്ടാൽ മനുഷ്യജീവൻ രക്ഷിക്കാൻ വളർത്തുപന്നിയുടെ അവയവം ഉപയോഗിക്കാനാകും. മനുഷ്യദാതാക്കളിൽ നിന്നുള്ള പരിമിതമായ ലഭ്യത മൂലമാണ് അവയദാനത്തിന് മൃഗങ്ങളെ ശാസ്ത്രലോകം പരിഗണിക്കുന്നത്. മനുഷ്യാവയവങ്ങളോട് വലുപ്പത്തിലും ശരീരശാസ്ത്രത്തിലും സമാനതകളുള്ളതിനാലാണ് പന്നികളെ ആശ്രയിക്കുന്നത്. എളുപ്പത്തിൽ ലഭ്യമാകും എന്നതും വളർത്തു പന്നികളെ ആശ്രയിക്കാനുള്ള അനുകൂലഘടകമാണ്.
Marvelous attempt
.let us pray for its success