മലയാള സിനിമയിലേക്ക് 7 വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചുവരവിനൊരുങ്ങി വാണി വിശ്വനാഥ്. ‘ദി ക്രിമിനല്‍ ലോയര്‍’ എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ തിരിച്ച് വരവ് . മലയാള സിനിമയിലെ താരദമ്പതിമാരായ ബാബുരാജും വാണിവിശ്വനാഥും വീണ്ടും ഒന്നിക്കുകയാണ് ഈ സിനിമയിലൂടെ. കൂടാതെ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്.കല വിപ്ലവം പ്രണയം എന്ന ചിത്രത്തിന് ശേഷം ജിതിന്‍ ജിത്തുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഉമേഷ് എസ് മോഹനാണ് തിരക്കഥയൊരുക്കുന്നത്. ജഗദീഷ്, സുധീര്‍ കരമന, അബൂസലീം, ഷമ്മി തിലകന്‍, സുരേഷ് കൃഷ്ണ, ജോജി, റിയസൈറ, സിന്ധു മനുവര്‍മ തുടങ്ങിയവരും ചിത്രത്തില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട് .തിരുവനന്തപുരത്തും പരിസരപ്രദേശങ്ങളിലുമായി നവംബര്‍ മാസത്തില്‍ ഷൂട്ടിംഗ് ആരംഭിക്കും.
വാണി വിശ്വനാഥ് തിരിച്ച് വരുന്നു, താരത്തിന്റെ വരവ് ബാബുരാജിന്റെ നായികയായി

Estimated read time
0 min read