മലയാളത്തിലെ പ്രമുഖനായ കവിയായിരുന്നു എ. അയ്യപ്പൻ . സവിശേഷമായ ബിംബയോജനയിലൂടെ കയ്പാർന്ന ജീവിതാനുഭവങ്ങൾ ആവിഷ്കരിച്ചുകൊണ്ടു് കവിതയ്ക്ക് പുത്തൻഭാവുകത്വം രൂപപ്പെടുത്താൻ അയ്യപ്പന് കഴിഞ്ഞു.1949 ഒക്ടോബർ 27-ന് തിരുവനന്തപുരം ജില്ലയിൽ ബാലരാമപുരത്ത് ആണ് അദ്ദേഹം ജനിച്ചത്. എ അയ്യപ്പന് ഒരു വയസ്സുള്ളപ്പോൾ അച്ഛൻ ആത്മഹത്യ ചെയ്തു.വിദ്യാഭ്യാസം കഴിഞ്ഞ് അക്ഷരം മാസികയുടെ പ്രസാധകനും പത്രാധിപരുമായി. 2010-ലെ കവിതയ്ക്കുള്ള ആശാൻ പുരസ്കാരം അഹർനായിരുന്നു. 2010 ഒക്ടോബർ 23-ന് ചെന്നൈയിൽ പുരസ്കാരം ഏറ്റുവാങ്ങാനിരിയ്ക്കേയാണ് ഒക്ടോബർ 21-ന് വൈകീട്ട് ആറുമണിയോടെ അദ്ദേഹം തിരുവനന്തപുരത്തുവച്ച് അന്തരിച്ചു.
ഇന്ന് പ്രിയകവി എ. അയ്യപ്പന്റെ ചരമവാർഷിക ദിനം
![ഇന്ന് പ്രിയകവി എ. അയ്യപ്പന്റെ ചരമവാർഷിക ദിനം ഇന്ന് പ്രിയകവി എ. അയ്യപ്പന്റെ ചരമവാർഷിക ദിനം](https://gooddaymagazine.com/wp-content/uploads/2021/10/a-ayyappan.jpg)
Estimated read time
1 min read