വി ത്രീ പ്രോഡക്ഷൻസിന്‍റെ ബാനറിൽ കരീം കഥയെഴുതി സംവിധാനം നിർവഹിക്കുന്ന ജോജു ജോർജ് നായകനാകുന്ന ചിത്രം ‘ആരോ’ (AARO) യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മലയാളികളുടെ പ്രിയ നായിക മഞ്ജു വാര്യർ സോഷ്യൽ മീഡിയയിലുടെ പുറത്തുവിട്ടു. ജോജു ജോർജ്ജ്, കിച്ചു ടെല്ലസ്, അനുമോൾ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ. സുധീർ കരമന, ജയരാജ് വാര്യർ, ടോഷ് ക്രിസ്റ്റി, കലാഭവൻ നവാസ്, സുനിൽ സുഖദ, ശിവജി ഗുരുവായൂർ, അജീഷ് ജോൺ, മനാഫ് തൃശൂർ, മാസ്റ്റർ ഡെറിക് രാജൻ, മാസ്റ്റർ അൽത്താഫ് മനാഫ്, അഞ്ജു കൃഷ്ണ, ജാസ്മിൻ ഹണി, അനീഷ്യ, അമ്പിളി എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.