നടി കോഴിക്കോട് ശാരദ (Kozhikode Sarada) അന്തരിച്ചു. 84വയസായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഉത്സവപ്പിറ്റേന്ന്, സദയം, സല്ലാപം, കിളിച്ചുണ്ടൻ മാമ്പഴം, അമ്മക്കിളിക്കൂട്, നന്ദനം, കുട്ടിസ്രാങ്ക് തുടങ്ങി എൺപതോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സിനിമ കൂടാതെ ടെലിവിഷൻ സീരിയലുകളിലും സജീവമായിരുന്നു. കോഴിക്കോട് സ്വദേശിയായ ശാരദ നാടകങ്ങളിലൂടെയാണ് അഭിനയ രംഗത്തെത്തിയത്. 1979-ല്‍ അങ്കക്കുറിയാണ് ആദ്യ സിനിമ. വാർധക്യ സംബന്ധമായ അസുഖങ്ങളെ തുടർന്ന് കലാരംഗത്തു നിന്ന് അൽപനാളായി വിട്ടുനിൽക്കുകയായിരുന്നു.
നടി കോഴിക്കോട് ശാരദ അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്
![നടി കോഴിക്കോട് ശാരദ അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന് നടി കോഴിക്കോട് ശാരദ അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്](https://gooddaymagazine.com/wp-content/uploads/2021/11/Kozhikode-Sarada.jpg)
Estimated read time
1 min read