സീരിയലുകളിലൂടേയും സ്റ്റാർ മാജികിലൂടേയും മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ തൻവി എസ് രവീന്ദ്രനും ഗണേഷും വിവാഹിതരായി. വിവാഹചടങ്ങിനിടയിൽ നിന്നുള്ള കന്യാദാനം ചടങ്ങിന്‍റെ വീഡിയോ ഇൻസ്റ്റഗ്രാമിൽ തൻവി പങ്കുവെച്ചിട്ടുണ്ട്. ദുബായ്‍യിൽ പ്രൊജക്റ്റ് മാനേജരായി ജോലി ചെയ്യുന്നയാളാണ് മുംബൈ സ്വദേശിയായ വരൻ ഗണേഷ്. ദുബായിൽ വെച്ചായിരുന്നു ഇവരുടെ വിവാഹനിശ്ചയ ചടങ്ങുകൾ ഏതാനും നാളുകള്‍ക്ക് മുമ്പ് നടന്നിരുന്നത്.
മൂന്നുമണി, രാത്രിമഴ, ഭദ്ര, ‘പരസ്പരം’ എന്നിവയാണ് തൻവിയുടെ പ്രധാന സീരിയലുകൾ. പരസ്പരത്തിലെ ജന്നിഫർ എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. കൂടുതലും നെഗറ്റീവി വേഷങ്ങളിലാണ് തൻവി തിളങ്ങിയത്. ടമാർ പഠാർ, സ്റ്റാർ മാജിക് എന്നീ പരിപാടികളും തൻവിയെ ഏറെ ശ്രദ്ധേയയാക്കിയിരുന്നു.