മരട് 357 ഇനി വിധി (ദി വെര്‍ഡിക്ട്); ചിത്രം നവംബര്‍ 25ന് തിയറ്ററിലേക്ക്

Estimated read time 1 min read

മരട് 357 പേരു മാറ്റി വിധി-(ദി വെര്‍ഡിക്ട്). ചിത്രം നവംബര്‍ 25 മുതല്‍ തിയറ്ററിലേക്ക് എത്തുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.
കോടതി വിധിയുടെ അടിസ്ഥാനത്തില്‍ മരട് 357′ എന്ന സിനിമയുടെ പേര് വിധി-(ദി വെര്‍ഡിക്ട്) എന്നാക്കി മാറ്റിയിരുന്നു. ഫെബ്രുവരി 19ന് തിയേറ്റര്‍ റിലീസ് ചെയ്യാനിരുന്ന സിനിമ ചില പരാതികളുടെ അടിസ്ഥാനത്തില്‍ എറണാകുളം മുന്‍സിഫ് കോടതി റിലീസ് തടഞ്ഞിരുന്നു. മരടിലെ പൊളിച്ച ഫ്‌ളാറ്റുകളുടെ നിര്‍മാതാക്കള്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു നടപടി.

തുടര്‍ന്ന് കേസ് ഹൈക്കോടതിയില്‍ എത്തിയിരുന്നു. എന്നാല്‍ വിചാരണയ്ക്ക് ശേഷം തീരുമാനം എടുക്കാനായി മന്ത്രാലയത്തിന് കൈമാറിയിരുന്നു. വിചാരണയ്ക്ക് ശേഷം ചിത്രത്തിന്റെ പേര് മാറ്റണമെന്ന് വിധി പുറപ്പെടുവിക്കുകയും ചെയ്തു. കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ‘മരട് 357’ എന്ന പേര് മാറ്റി ‘വിധി-(ദി വെര്‍ഡിക്ട്) എന്നാക്കിയിരുന്നു.

നീണ്ട നാളുകള്‍ക്ക് ശേഷം തിയറ്ററുകള്‍ തുറന്ന സാഹചര്യത്തില്‍ ഇപ്പോള്‍ സിനിമയുടെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍ . അബാം മൂവീസിന്‍റെ ബാനറില്‍ അബ്രഹാം മാത്യുവും സ്വര്‍ണ്ണലയ സിനിമാസിന്‍റെ ബാനറില്‍ സുദര്‍ശന്‍ കാഞ്ഞിരംകുളവും ചേര്‍ന്ന് നിര്‍മ്മിക്കുന്ന സിനിമയുടെ രചയിതാവ് ദിനേശ് പള്ളത്താണ്. രവിചന്ദ്രനാണ് ക്യാമറമാന്‍. വി.ടി.ശ്രീജിത്ത് എഡിറ്ററാകുന്ന ചിത്രത്തിന്‍റെ സംഗീത സംവിധാനം സാനന്ദ് ജോര്‍ജ് ഗ്രേസാണ്.

കേരളക്കരയില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച മരട് ഫ്ലാറ്റു പൊളിക്കല്‍ സംഭവവുമായി ബന്ധപ്പെട്ട സംഭവങ്ങളുടെ ദൃശ്യാവിഷ്ക്കാരമാണ് സിനിമ. വിധിക്കു ശേഷം വിചാരണ എന്ന ടാഗ് ലൈനോടെയാണ് ആദ്യം വന്നത്.

അനൂപ് മേനോനൊപ്പം ധര്‍മ്മജന്‍ ബോല്‍ഗാട്ടി, ഷീലു എബ്രഹാം, നൂറിന്‍ ഷെരീഫ്, മനോജ് കെ ജയന്‍, ബൈജു സന്തോഷ്, സാജില്‍ സുദര്‍ശന്‍, സെന്തില്‍ കൃഷ്ണ, സുധീഷ്, ഹരീഷ് കണാരന്‍, കൈലാഷ്, ശ്രീജിത്ത് രവി, ജയന്‍ ചേര്‍ത്തല, സരയു തുടങ്ങി വലിയ താരനിര അണിനിരക്കുന്നുണ്ട് ചിത്രത്തില്‍. വാര്‍ത്ത പ്രചരണം: പി.ശിവപ്രസാദ്, സുനിത സുനിൽ

You May Also Like

More From Author