മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായ ശ്രീകുമാറും സ്നേഹ ശ്രീകുമാറും വിവാഹിതാരയി. തൃപ്പുണിത്തറയിലെ അമ്പലത്തിലായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വിവാഹത്തില്‍ പങ്കെടുത്തു. മറിമായം എന്ന പരിപാടിയിലൂടെയാണ് സ്നേഹയും ശ്രീകുമാറും പ്രേക്ഷക ഹൃദയം കീഴടക്കിയത്.
മണ്ഡോദരി എന്ന കഥാപാത്രമായി സ്നേഹ പ്രേക്ഷക ഹൃദയം കീഴടക്കിയപ്പോൾ ലോലിതന് എന്ന വേഷത്തിലാണ് ശ്രീകുമാര്‍ അഭിനയിച്ചത്. ഹാസ്യാത്മക പരിപാടി ആയതിനാല്‍ മറിമായം ഏറെ തരംഗം സൃഷ്ടിച്ചിരുന്നു. അടുത്തിടെയാണ് തങ്ങള്‍ വിവാഹിതരാകാന്‍ പോകുന്ന കാര്യം താരങ്ങള്‍ പുറംലോകത്തോട് പറഞ്ഞത്.
നടൻ ശ്രീകുമാറും സ്നേഹയും വിവാഹിതരായി
![നടൻ ശ്രീകുമാറും സ്നേഹയും വിവാഹിതരായി നടൻ ശ്രീകുമാറും സ്നേഹയും വിവാഹിതരായി](https://gooddaymagazine.com/wp-content/uploads/2019/12/lolitha.jpg)