തമ്പി” എന്റെ മനസ്സുമായി അടുപ്പമുള്ള സിനിമയെന്ന് സൂര്യ

Estimated read time 1 min read

  മഹാ വിജയം നേടിയ ‘ കൈദി ‘ക്കു ശേഷം പ്രദർശനത്തിന് എത്തുന്ന കാർത്തി ചിത്രമാണ് ” തമ്പി “. സംവിധായകൻ ജിത്തു ജോസഫിന്റെ രണ്ടാമത്തെ തമിഴ് സിനിമയാണിത്. കാർത്തിക്കൊപ്പം   സത്യരാജും ജ്യോതികയും     പ്രധാന വേഷത്തിലെത്തുന്ന ” തമ്പി ” ഒരു ഫാമിലി എന്റടെയിനറും ത്രില്ലറുമാണ് .  നിഖില വിമാലാണ് ഇ ചിത്രത്തിൽ കാർത്തിയുടെ നായിക.  അൻസൻ പോൾ, ഹരീഷ് പേരടി , ഇളവരസു, രമേഷ് തിലക് എന്നിവരും ചിത്രത്തിലുണ്ട്. ‘ തമ്പി’ യുടെ ട്രെയിലറും ഓഡിയോയും , ചിത്രത്തിലെ അണിയറ പ്രവർത്തകരുടെയും  തമിഴ് ചലച്ചിത്ര ലോകത്തെ പ്രമുഖരുടെയും സാന്നിധ്യത്തിൽ കഴിഞ്ഞ ദിവസം  ചെന്നൈയിൽ വെച്ചു നടന്ന ചടങ്ങിൽ  പുറത്തിറക്കി.


സൂര്യ സംസാരിക്കവേ…
“ഞാൻ ഇതിൽ അഭിനയിച്ചിട്ടില്ല എങ്കിലും എന്റെ മനസ്സുമായി വളരെ അടുപ്പമുളള സിനിമയാണിത്. സത്യരാജ് സാർ , ജ്യോതിക , കാർത്തി, സൂരജ് (ജോത്തികയുടെ അനുജൻ) എല്ലാവരും ഒത്തു ചേർന്ന സിനിമ. ഒരു ചെറിയ കഥാ ബീജം ഇത്ര വലിയ സിനിമയായി മാറിയിരിക്കുന്നത് എന്നെ അത്ഭുതപ്പെടുത്തി. കാർത്തി ഇതു പോലുള്ള സിനിമകൾ വിശ്വസിച്ച് ചെയ്യുന്നതിൽ അഭിമാനമുണ്ട്. കാർത്തി – ജ്യോതിക രണ്ടു പേരും നല്ല അഭിനേതാക്കളാണ്. ഗ്ലിസറിൻ ഇല്ലാതെ എനിക്ക് കരയാൻ കഴിയില്ല. ‘ നന്ദ ‘ എന്ന സിനിമയിൽ മാത്രമാണ്  ഗ്ലിസറിൻ ഇല്ലാതെ കരഞ്ഞ് അഭിനയിച്ചത്. പക്ഷേ കാർത്തി ഗ്ലിസറിൻ ഇല്ലാതെ അനായാസമായി അഭിനയിക്കുന്നു. ‘ കൈദി ‘ വരെ ഞാൻ അത് വീക്ഷിച്ചു കൊണ്ടിരിക്കയാണ് വളരെ ഈസിയായിട്ടാണ്‌ കാർത്തി അഭിനയിക്കുന്നത്. ‘ പാപനാശം ‘ എന്ന സിനിമയെ ബ്രമാണ്ഡ ചിത്രമായ ‘  ബാഹുബലി ‘ യെ പോലെ ഇന്ത്യ മുഴുവൻ എത്തിച്ച സംവിധായകനാണ് ജിത്തു ജോസഫ്. അദ്ദേഹം ഇൗ സിനിമ ഒരുക്കിയത് സന്തോഷം നൽകുന്നു. സിനിമയിൽ ഗാനങ്ങൾ എല്ലാം നന്നായി വന്നിട്ടുണ്ട്. സിനിമയും നന്നായി വന്നിട്ടുണ്ട്. എല്ലാവർക്കും വിജയാശസകൾ… ” സൂര്യ പറഞ്ഞു.

You May Also Like

More From Author