മലയാള സിനിമയിലെ നിരവധി താരങ്ങളാണ് സംവിധാനരംഗത്തേക്ക് കടന്നുവരുന്നത്.ആ കൂട്ടത്തിലേക്കു മിമിക്രി താരവും പ്രശസ്ത നടനുമായ ടിനി ടോം വരുന്നതായി റിപോർട്ടുകൾ.മമ്മൂട്ടി ആയിരിക്കും ടിനി ടോമിന്റെ ആദ്യ ചിത്രത്തിലെ നായകന്‍ എന്നാണ് സൂചന. ബിഗ് ബഡ്ജറ്റില്‍ ഒരുക്കുന്ന ഈ ചിത്രം ഒരു ബയോപിക് ആണെന്നും വാര്‍ത്തകള്‍ ഉണ്ട്. മുഴുവന്‍ ആയും ഗള്‍ഫില്‍ ഷൂട്ട് ചെയ്യാന്‍ ഉദ്ദേശിക്കുന്ന ഈ ചിത്രം യു എ ഇയിലെ സാമൂഹ്യ പ്രവര്‍ത്തകരില്‍ പ്രധാനിയായ അഷ്റഫ് താമരശ്ശേരിയുടെ ജീവിതമാണ് ആധാരമാക്കിയുള്ളതാണെന്നും അഭ്യൂഹങ്ങളുണ്ട്.
സംവിധായകനാവാന്‍ ടിനി ടോം; നായകന്‍ മമ്മൂട്ടി

Estimated read time
0 min read