പത്തനംതിട്ട: മണ്ഡലകാലത്തിനു മുന്നോടിയായി ശബരിമല നട ഇന്ന് തുറക്കും. വൈകീട്ട് അഞ്ച് മണിയ്ക്കാണ് നട തുറക്കുക. ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ തീര്‍ത്ഥാടകരെ നിലക്കലില്‍ നിന്നും കടത്തിവിട്ട് തുടങ്ങും. വൈകീട്ട് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി നട തുറക്കും. ഇന്ന് പ്രത്യേക പൂജകളില്ല. തന്ത്രിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടക്കുന്ന പുതിയ മേല്‍ ശാന്തിമാരുടെ സ്ഥാനാരോഹണമാണ് പ്രധാന ചടങ്ങ്. അതേസമയം നിലവില്‍ പ്രശ്നങ്ങള്‍ ഇല്ലാത്തതിനാല്‍ ശബരിമലയിലും അനുബന്ധ പ്രദേശങ്ങളിലും നിരോധനാജ്ഞ ഉണ്ടാകില്ലെന്ന് പത്തനംതിട്ട ജില്ലാകളക്ടര്‍ പി ബി നൂഹ് അറിയിച്ചിട്ടുണ്ട്.
മണ്ഡലകാലത്തിനു മുന്നോടിയായി ശബരിമല നട ഇന്ന് തുറക്കും

Estimated read time
0 min read
You May Also Like
കാൻസർ ചികിത്സയിലെ ന്യൂതന രീതി ; CAR T സെൽ തെറാപ്പി
February 4, 2025
ഗുരുവായൂർ അമ്പലനടയിൽ കല്യാണമഹാമഹം; 354 വിവാഹങ്ങൾ, റെക്കോർഡ്
September 8, 2024