കോളുകള്‍ക്ക് നിരക്ക് ഈടാക്കാനുള്ള ജിയോ തീരുമാനത്തിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തിലും ഉപഭോക്താക്കള്‍ മറ്റു നെറ്റ്‍വര്‍ക്കുകളിലേക്ക് കുടിയേറുമോയെന്ന ഭയത്തെ തുടര്‍ന്നും പുതിയ ഓഫറുമായി എത്തിയിരിക്കുകയാണ് ജിയോ, ടോക് ടൈം വൗച്ചറുകള്‍ ഉള്‍പ്പെടുന്ന പ്ലാന്‍ റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് ഒറ്റത്തവണയായി 30 മിനിട്ട് സൗജന്യ സംസാര സമയമാവും ജിയോ നല്‍കുക. ഏഴ് ദിവസമായിരിക്കും സൗജന്യ സംസാര സമയത്തിന്റെ കാലാവധി.
റിലയന്‍സ് ജിയോയില്‍ നിന്നും മറ്റു നെറ്റ്‌വര്‍ക്കുകളിലേക്കുള്ള സൌജന്യ കോളുകള്‍ നിര്‍ത്തിയതിനു പിറകെ എയര്‍ടെല്ലിന്റെയും വോഡഫോണിന്റെയും ഓഹരികള്‍ക്ക് വിലകൂടിയിരുന്നു.ഇതും ജിയോയെ ഇരുത്തി ചിന്തിപിച്ചു എന്ന് വേണം കരുതാന്‍.