ഇന്ത്യാ പ്രസ്സ്‌ ക്ലബ്‌ ഓഫ്‌ നോർത്ത്‌ അമേരിക്കയുടെ ഏറ്റവും മികച്ച എഞ്ചിനീയർക്കുള്ള അവാർഡ്‌ പ്രീതാ നമ്പ്യാർക്ക്‌

Estimated read time 1 min read

ന്യൂജേഴ്‌സി:ഇന്ത്യാ പ്രസ്സ്‌ ക്ലബ്‌ ഓഫ്‌ നോർത്ത്‌ അമേരിക്കയുടെ ഏറ്റവും മികച്ച എഞ്ചിനീയർക്കുള്ള അവാർഡിനു പ്രീതാ നമ്പ്യാർ അർഹയായി.ഡോക്ടർ സോമസുന്ദരം ചെയർമാനായുള്ള ജൂറിയിൽ ദിലീപ്‌ വർഗ്ഗീസും സുധീർ നമ്പ്യാറുമായിരുന്നു മറ്റ്‌ അംഗങ്ങൾ. ജൂറിയുടെ തീരുമാനം  ഏകകണ്ഠമായിരുന്നു.

ലോകത്തെ ഏറ്റവും വലിയ ട്രാൻസ്പ്പോർട്ടേഷൻ ഏജൻസിയായ എം .റ്റി. എ(MTA) ന്യൂയോർക്ക്‌ സിറ്റി ട്രാൻസിറ്റ്‌ അതോറിട്ടിയുടെ അസിസ്റ്റ്‌ന്റ്‌ ഓഫീസറായാണു പ്രീതാ നമ്പ്യാർ സേവനം അനുഷ്ഠിക്കുന്നത്‌.പാലക്കാട് എഞ്ചിനീയറിംഗ്‌ കോളേജിൽ നിന്നും ഇലക്ട്രിക്കൽഎഞ്ചിനീയറിംഗ്‌ ബിരുദം നേടിയ പ്രീത നമ്പ്യാർ കെ എസ്ഇബിയിൽ  ജൂനിയർ എഞ്ചിനീയർ ആയി സേവനമനുഷ്ടിച്ചിരുന്നു.അതിനുശേഷം  ന്യൂയോർക്കിൽ എത്തി സ്കൂൾ അധ്യാപികയായി സേവനമനുഷ്ഠിച്ച അവർ അതിനു ശേഷം  26 വർഷത്തോളമായി  ന്യുയോർക്കു ട്രാൻസിസ്റ്റ് അതോറിറ്റിയിൽ സേവനമനുഷ്ഠിച്ചു വരുന്നു. കേരള എഞ്ചിനീറിങ് അസോസിയേഷൻ സജീവ പ്രവർത്തകയായ പ്രീതനമ്പ്യാർ കേരളത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാത്ഥികൾക്കുള്ള  സ്കോളർഷിപ്പ് പദ്ധതിക്ക്‌ നേതൃത്വം നൽകി വരുന്നൂ.അമേരിക്കയിലെ പ്രമുഖ ചാരിറ്റി സംഘടനയായ കരുണയുടെ പ്രവർത്തനങ്ങൾക്കും പ്രീതാനമ്പ്യാർ ചുക്കാന്‍ പിടിക്കുന്നു    .ഒക്ടോബര്‍ 10, 11, 12 തീയതികളില്‍ ന്യൂജഴ്‌സിയിലെ എഡിസണിലുള്ള E ഹോട്ടലില്‍ നടക്കുന്ന ദേശീയ മാധ്യമ കോണ്‍ഫറന്‍സിൽ  അവാര്‍ഡ്‌ സമ്മാനിക്കും.

You May Also Like

More From Author