പ്രതികാരം അത് വീട്ടാനുള്ളതാണ് മനുഷ്യരെ പോലെ മൃഗങ്ങള്‍ക്കുമുണ്ട് ഈ സ്വഭാവം . അത്തരത്തിലുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ആഫ്രിക്കന്‍ രാജ്യമായ കെനിയയിലാണ് സംഭവം.കുട്ടിയാനയെ കുത്തിവീഴ്ത്തിയ പോത്തിനെ വായുവില്‍ പറത്തി എന്ന രീതിയിലാണ് ചിത്രങ്ങൾ കെനിയ റെയ്‌സിങ് എന്ന ഗ്രൂപ്പിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത്
കുട്ടിയാനയും പോത്തും വലിയ ആനയും ഉള്ള ചിത്രങ്ങളാണിത്. ഓരോ ചിത്രങ്ങളും അതിന്റെ അര്‍ത്ഥം മനസിലാക്കി തരുന്നു. അതേസമയം ഈ ചിത്രങ്ങള്‍ ഒരു സംഭവത്തിന്റെ തുടര്‍ച്ചയല്ലെന്നും രണ്ടു സന്ദര്‍ഭങ്ങള്‍ ആണെന്നുമുള്ള കമന്റുകളുയരുന്നുണ്ട്.