ആനപ്രേമികളെ ഒന്നടങ്കം കണ്ണീരിലാഴ്ത്തി പാറമേക്കാവ് രാജേന്ദ്രന്‍ ചരിഞ്ഞു

ആനപ്രേമികളെ ഒന്നടങ്കം കണ്ണീരിലാഴ്ത്തി പാറമേക്കാവ് രാജേന്ദ്രന്‍ ചരിഞ്ഞു

തൃശ്ശൂര്‍: ആനപ്രേമികളെ ഒന്നടങ്കം കണ്ണീരിലാഴ്ത്തി പാറമേക്കാവ് രാജേന്ദ്രന്‍ ചരിഞ്ഞു. പാറമേക്കാവ് ക്ഷേത്രത്തില്‍ ആദ്യമായി നടക്കിരുത്തിയ പാറമേക്കാവ് ദേവസ്വത്തിന്റെ ആനയാണ് രാജേന്ദ്രന്‍. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ചരിഞ്ഞത്. പ്രായാധിക്യത്തെ തുടര്‍ന്നായിരുന്നു ആന ചരിഞ്ഞത്.

കഴിഞ്ഞ 50 വര്‍ഷത്തിലധികം തൃശ്ശൂര്‍ പൂരവുമായി ബന്ധപ്പെട്ട എല്ലാ ചടങ്ങുകളിലും പാറമേക്കാവ് രാജേന്ദ്രന്‍ തലയെടുപ്പോടെ എഴുന്നള്ളിയിരുന്നു.’ഭക്തരുടെ ആന’ എന്ന വിശേഷണമാണ് രാജേന്ദ്രനുള്ളത്. തൃശ്ശൂരില്‍ നിന്നും ഏഷ്യാഡിനു പോയ ആനകളില്‍ ഒന്നാണ് രാജേന്ദ്രന്‍.283 സെന്റീമീറ്ററാണ് ഉയരം. നിനിലമ്പൂർ കാടുകളാണ് ജന്മദേശം