മലയാളത്തില്‍ നിരവധി ശ്രദ്ധേയ ചിത്രങ്ങളിലൂടെ മുന്‍നിര നായികയായി ഉയര്‍ന്ന താരമാണ് അനുശ്രീ. നായികയായും സഹനടിയായുമൊക്കെ നടി സിനിമകളില്‍ അഭിനയിച്ചിരുന്നു. മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പമുളള മധുരരാജയാണ് അനുശ്രീയുടെതായി ഇക്കൊല്ലം വലിയ വിജയമായി മാറിയത്.തെന്നിന്ത്യന്‍ സിനിമാ ലോകം ഒന്നടങ്കം പങ്കെടുത്ത ചടങ്ങായ സൈമ അവാര്‍ഡ്സിലെ നടിയുടെ ഫോട്ടോ ആണ് ഇപ്പോൾ വൈറൽ .
സ്റ്റീവ്ലെസ് ബ്ലൗസും സാരിയും അണിഞ്ഞാണ് നടി പുരസ്കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്. ഇതിന്റെ ചിത്രങ്ങള്‍ അനുശ്രീ തന്നെ തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിരുന്നു. നടിയുടെ പുതിയ ചിത്രങ്ങള്‍ക്ക് മികച്ച സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്.