തിരുവനന്തപുരം: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റൽ ഷോറൂം ശൃംഖലയായ മൈജി – മൈ ജനറേഷൻ ഹബ്ബ് തിരുവനന്തപുരത്ത് രണ്ടു പുതിയ ഷോറൂമുകൾ കൂടി തുറക്കുന്നു. കിഴക്കേക്കോട്ട ഷോറൂം നാളെ രാവിലെ 11നും പട്ടം ഷോറൂം ഉച്ചയ്ക്ക് 12നും ചലച്ചിത്ര താരങ്ങളായ ഉണ്ണി മുകുന്ദനും നൂറിൻ ഷെരീഫും ചേർന്ന് ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ മൈജി മാനേജ്‌മെന്റ് പ്രതിനിധികളും രാഷ്‌ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖരും സംബന്ധിക്കും.പുതിയ ഷോറൂമുകളുടെ ഉദ്ഘാടന ദിവസം ആകർഷകമായ ഓഫറുകളാണ് മൈജി ഒരുക്കിയിരിക്കുന്നത്. ഓരോ മണിക്കൂറിലും നറുക്കെടുപ്പിലൂടെ 32 ഇഞ്ച് ടി.സി.എൽ എൽ.ഇ.ഡി ടിവി ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം. ബോൾ ഗെയിമിലൂടെ 100 ശതമാനം വരെ വിലക്കുറവിൽ മൊബൈൽ ഫോൺ നേടാം. ഉദ്ഘാടന ദിവസത്തെ ലാഭം മൈജി ഈടാക്കില്ലെന്ന പ്രത്യേകതയുമുണ്ട്.
മൈജി തിരുവനന്തപുരത്ത് രണ്ട് പുതിയ ഷോറൂമുകൾ തുറക്കുന്നു

Estimated read time
1 min read