വാരണാസി : കാശി വിശ്വനാഥ ക്ഷേത്രത്തിലെ ശ്രീകോവിൽ സ്വർണ തകിട് കൊണ്ട് പൊതിയുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മയുടെ ഭാരത്തിന് തുല്യമായ സ്വർണം വഴിപാടായി നൽകി ഭക്തൻ. 60 കിലോ സ്വർണമാണ് ക്ഷേത്രത്തിന് സംഭാവനയായി ലഭിച്ചത്.
ഇതിൽ മോദിയുടെ അമ്മ ഹീരാബെന്നിന്റെ ഭാരത്തിന് തുല്യമായ 37 കിലോയാണ് ശ്രീകോവിൽ പൊതിയുന്നതിനായി നൽകിയിട്ടുള്ളത്.ബാക്കി സ്വര്‍ണം താഴികക്കുടത്തിന്റെ അടിഭാഗം മറയ്ക്കാനായി ഉപയോഗിക്കുമെന്ന് ഡിവിഷണല്‍ കമ്മീഷണര്‍ ദീപക് അഗര്‍വാള്‍ വ്യക്തമാക്കി. പേര് വെളിപ്പെടുത്താൻ ആഗ്രഹമില്ലാത്ത വ്യവസായിയാണ് സ്വർണം നൽകിയത്.ഇയാൾ ദക്ഷിണേന്ത്യക്കാരനാണെന്നാണ് ലഭിക്കുന്ന സൂചന.