നടൻ ജയറാമിന് കൊറോണ സ്ഥിരീകരിച്ചു. രോഗവിവരം ഇന്നലെ രാത്രി ജയറാം തന്നെയാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്. ചികിത്സയിലാണെന്നും താരം അറിയിച്ചു.
ഇന്നലെ വൈകീട്ടോടെയാണ് അദ്ദേഹത്തിന്റെ കൊറോണ പരിശോധനാ ഫലം ലഭിച്ചത്. തുടർന്ന് ഫേസ്ബുക്കിലൂടെ വിവരം അറിയിക്കുകയായിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ താനുമായി സമ്പർക്കത്തിൽ വന്നവരും, രോഗലക്ഷണങ്ങളുള്ളവരും ഉടനെ കൊറോണ പരിശോധനയ്‌ക്ക് വിധേയരാകണം എന്നും താരം അഭ്യർത്ഥിച്ചു.
എല്ലാവർക്കും നമസ്‌കാരം. ഞാനും കൊറോണ ബാധിതനായി. കൊറോണ വൈറസ് ഇപ്പോഴും നമുക്കിടയിൽ ഉണ്ടെന്നാണ് ഇത് ഓർമ്മിപ്പിക്കുന്നത്. അടുത്തിടെ ഞാനുമായി സമ്പർക്കത്തിൽ വന്ന എല്ലാവരും നിരീക്ഷണത്തിൽ പോകണമെന്ന് അഭ്യർത്ഥിക്കുന്നു. രോഗലക്ഷണങ്ങൾ പ്രകടമാകുന്നവർ പരിശോധന നടത്തണം.താനും കൊറോണ ചികിത്സ ആരംഭിച്ചു. എത്രയും വേഗം നിങ്ങളുമായി വീണ്ടും ചേരാനാകുമെന്ന് പ്രതീക്ഷിക്കുന്നു- ജയറാം ഫേസ്ബുക്കിൽ കുറിച്ചു