പ്രശസ്ത ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് ആദ്യമായി നായകനായി അഭിനയിക്കുന്ന സിനിമയാണ് ഫ്രണ്ട്ഷിപ്പ് . ചിത്രം 2020 മധ്യവേനൽ അവധി കാലത്ത് പ്രദർശനത്തിനെത്തും. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ഹർഭജൻ സിംഗ് തന്റെ ട്വിറ്റർ പേജിലൂടെ പുറത്തു വിട്ടു. സിയാന്റോ സ്റ്റുഡിയോയുടെ ബാനറിൽ ജെ പീ ആർ, സ്റ്റാലിൻ എന്നിവർ നിർമ്മിക്കുന്ന ഇൗ ബഹുഭാഷാ ചിത്രം സംവിധാനം ചെയ്യുന്നത് സംവിധായക ഇരട്ടകളായ ജോൺപോൾ രാജ്, ഷാം സൂര്യ എന്നിവരാണ്. ബോബി സിംഹ, രമ്യാനമ്പീശൻ എന്നിവർ അഭിനയിച്ച അഗ്നിദേവിയാണ് ഇവർ സംവിധാനം ചെയ്ത മുൻ ചിത്രം. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായി റിലീസ് ചെയ്യാനിരിക്കുന്ന ‘ഫ്രണ്ട്ഷിപ്പി’ ലെ മറ്റു അഭിനേതാക്കൾ സാങ്കേതിക വിദഗ്ധർ എന്നിവരെ കുറിച്ചുള്ള വിശദ വിവരങ്ങൾ ഉടൻ വെളിപ്പെടുത്തുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു.
ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് നായകനാവുന്ന ഫ്രണ്ട്ഷിപ്പ്
![ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് നായകനാവുന്ന ഫ്രണ്ട്ഷിപ്പ് ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് നായകനാവുന്ന ഫ്രണ്ട്ഷിപ്പ്](https://gooddaymagazine.com/wp-content/uploads/2020/02/Harbhajan-Singh-Friendship.jpg)
Estimated read time
1 min read