കഴിഞ്ഞ വര്‍ഷം നേടിയ കനക കിരീടം പാലക്കാട് നിലനിര്‍ത്തി. അറുപതാം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ 951 പോയിന്റുമായാണ് പാലക്കാടിന്റെ കിരീടനേട്ടം. ചരിത്രത്തില്‍ മൂന്നാം തവണയാണ് പാലക്കാട് ഈ നേട്ടം കൈവരിക്കുന്നത്.
കോഴിക്കോട്, കണ്ണൂര്‍, ജില്ലകള്‍ ഇഞ്ചോടിഞ്ച് പൊരുതിയെങ്കിലും ഫോട്ടോഫിനിഷില്‍ രണ്ട് പോയിന്റിന്റെ മുന്‍തൂക്കത്തില്‍ കിരീടം പാലക്കാട് നിലനിര്‍ത്തുകയായിരുന്നു. കഴിഞ്ഞ വര്‍ഷം കൈവിട്ട കലാകിരീടം തിരിച്ചുപിടിക്കാനുറപ്പിച്ച് പോരാടിയ കോഴിക്കോട് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.