ആര്‍ത്തവ ദിനങ്ങളിലെ ബുദ്ധിമുട്ടും ക്ഷീണവും വേദനയും കാരണം വ്യായാമം അടക്കമുള്ള കായിക പ്രവര്‍ത്തികള്‍ സ്ത്രീകള്‍ കഴിവതും ഒഴിവാക്കാറാണ് പതിവ്.ആര്‍ത്തവ ദിനങ്ങളില്‍ അടിവയറ്റില്‍ അനുഭവപ്പെടുന്ന വേദന പല സമയങ്ങളിലും അസഹനീയമാകാറുമുണ്ട്. എന്നാല്‍ വ്യായാമം മുടങ്ങാതെ ചെയ്യുന്നത് ആര്‍ത്തവ വേദന കുറയ്ക്കുന്നതിന് സഹായകരമാകുമെന്നാണ് പുതിയ പഠനങ്ങള്‍
journal Contemporary Clinical Trials പ്രസിദ്ധീകരിച്ച ഒരു പഠന പ്രകാരം ട്രെഡ് മില്ലില്‍ നാലാഴ്ചയോളം തുടര്‍ച്ചയായി വ്യായാമം ചെയ്ത സ്ത്രീകളില്‍ ആര്‍ത്തവ വേദനയ്ക്ക് നല്ല ആശ്വാസം ഉണ്ടായതായി പറയുന്നു. ആഴ്ചയില്‍ മൂന്ന് തവണ വച്ച് നാലാഴ്ച ആയിരുന്നു വ്യായാമം.18 നും 43 നും ഇടയിലുള്ള 70 സ്ത്രീകളെയായിരുന്നു പഠനത്തില്‍ പരിഗണിച്ചത്. ആര്‍ത്തവ ദിനങ്ങളില്‍ സഹിക്കാന്‍ പറ്റാത്ത വേദന അനുഭവിച്ചിരുന്ന സ്ത്രീകളെ ആയിരുന്നു പഠനത്തില്‍ ഉള്‍പ്പെടുത്തിയത്. ഇതേ വ്യായാമ രീതി പിന്തുടരാത്ത ഒരു കൂട്ടം സ്ത്രീകളെയും പഠനത്തില്‍ പങ്കെടുപ്പിച്ചിരുന്നു.
പഠന കാലാവധിക്ക് ശേഷം ആറുമാസത്തോളം ഇവര്‍ ഇതേ വ്യായാമ രീതി തുടര്‍ന്നു. ആര്‍ത്തവം അവസാനിച്ച ദിവസത്തിന് തൊട്ടടുത്ത ദിവസം മുതലാണ് വ്യായാമം ആരംഭിച്ചത് .വ്യായാമ രീതികള്‍ കൃത്യമായി പിന്തുടര്‍ന്ന് സ്ത്രീകളില്‍ നാല് മാസത്തിനുള്ളില്‍ തന്നെ ആര്‍ത്തവ വേദനയില്‍ നല്ല കുറവ് അനുഭവപ്പെട്ടതായി തെളിഞ്ഞു. ഇതിന് പുറമെ ഇവരുടെ ജീവിത രീതി മെച്ചപ്പെടുന്നതിനും ഈ വ്യായാമ രീതി സഹായകമായെന്നും പഠനത്തില്‍ പറയുന്നു