കാലവര്‍ഷക്കെടുതിയില്‍ ദുരന്തബാധിതരായവര്‍ക്ക് 10,000 രൂപ അടിയന്തരസഹായമായി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ ആശ്വാസധനം അനുവദിക്കുമെന്നും മുഖ്യമന്ത്രി മന്ത്രിസഭാ യോഗത്തിനുശേഷം വാര്‍ത്താസമ്മേളനത്തില്‍ വിശദമാക്കി.
മഴയിലും ഉരുള്‍പൊട്ടലിലും വീട് നഷ്ടപ്പെട്ടവര്‍ക്ക് നാലു ലക്ഷം രൂപയും വീടും സ്ഥലവും പൂര്‍ണമായി നശിച്ചവര്‍ക്ക് പത്തുലക്ഷം രൂപയും നല്‍കാനും തീരുമാനമായി. വില്ലേജ് ഓഫീസറും പഞ്ചായത്ത് സെക്രട്ടറിയും പട്ടിക തയാറാക്കിയശേഷമാകും ധനസഹായ വിതരണം നല്‍കുകയെന്നും മുഖ്യമന്ത്രി അറിയിച്ചു.