ഇന്ത്യയിലെ പ്രമുഖ ആഭരണബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്‌സ് വിപണികള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി നാല് പ്രാദേശിക ബ്രാന്‍ഡ് അംബാസിഡര്‍മാരെ കൂടി നിയമിച്ചു.മഹാരാഷ്ട്രയില്‍ പൂജ സാവന്ത്, ഗുജറാത്തില്‍ കിഞ്ചാല്‍ രാജ്പ്രിയ, പഞ്ചാബില്‍ വാമിക്വ ഗാബി, പശ്ചിമ ബംഗാളില്‍ റിത്താഭാരി ചക്രബര്‍ത്തി എന്നിവരെയാണ് പുതിയ ബ്രാന്‍ഡ് അംബാസിഡര്‍മാരായി നിയമിച്ചത്.
മഹാരാഷ്ട്ര, പഞ്ചാബ്, ഗുജറാത്ത്, വെസ്റ്റ് ബംഗാള്‍ എന്നിവിടങ്ങളിലെ പ്രമുഖ താരങ്ങള്‍ ബ്രാന്‍ഡ് അംബാസിഡര്‍മാരായി കല്യാണിനോപ്പം ചേരുന്നതില്‍ സന്തോഷമുണ്ടെന്ന് കല്യാണ്‍ ജൂവലേഴ്‌സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്‍ പറഞ്ഞു. പുതിയ പങ്കാളിത്തത്തിലൂടെ കൂടുതല്‍ ഉപയോക്താക്കളുമായി ഇടപെഴകുന്നതിനും ഇന്ത്യയിലെങ്ങും വളര്‍ച്ച നേടുന്നതിനും സാധിക്കുമെന്നാണ് കരുതുന്നത്. പ്രചാരണപരിപാടികളില്‍ കൂടുതല്‍ മൂല്യം ഉറപ്പാക്കുന്നതിന് പ്രാദേശിക അംബാസിഡര്‍മാര്‍ വഴിതെളിക്കും. വധുക്കള്‍ക്കുള്ള ആഭരണശേഖരമായ മുഹൂര്‍ത്ത് പോലെ പ്രാദേശികമായി കൂടുതല്‍ പ്രാമുഖ്യമുള്ളതും കൂടുതല്‍ സ്വീകാര്യവുമായ ആഭരണശേഖരവും സ്റ്റോറുകളും അവതരിപ്പിക്കുന്നതിനും സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു