എല്ലാവരേയും അലട്ടുന്ന ഒരു സൗന്ദര്യ പ്രശ്നമാണ് വരണ്ട ചര്‍മ്മം. ഇതിനു പരിഹാരമായി ബീറ്റ്റൂട്ട് ജ്യൂസില്‍ തേന്‍ മിക്സ് ചെയ്ത് പല വിധത്തില്‍ ഉപയോഗിക്കാവുന്നതാണ്. ബീറ്റ്റൂട്ടും തേനും മിക്സ് ചെയ്ത് തേക്കുന്നത് വരണ്ട ചര്‍മ്മത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ബീറ്റ്‌റൂട്ട് ജ്യൂസ് മുഖത്ത് തേയ്ക്കുന്നതിലൂടെയും ബീറ്റ്‌റൂട്ട് ജ്യൂസ് കഴിയ്ക്കുന്നതിലൂടേയും വരണ്ട ചര്‍മ്മത്തിന് പരിഹാരം കാണാം.
മുഖത്തിന് തിളക്കം നല്‍കാനും ബീറ്റ്‌റൂട്ട് ഉപകരിയ്ക്കുന്നു. ചര്‍മ്മത്തിന് വില്ലനാവുന്ന പിഗ്മെന്റേഷന്‍ എന്ന അവസ്ഥക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട് ബീറ്റ്റൂട്ടില്‍. ഇത് തന്നെയാണ് ശരീരത്തിന്റെ നിറം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നതും. അല്‍പം തേനില്‍ ബീറ്റ്റൂട്ട് ജ്യൂസ് മിക്സ് ചെയ്ത് ഇത് മുഖത്ത് തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് നിറം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.
(ഓർക്കുക: ആരോഗ്യ സംബന്ധമായ വാർത്തകളിൽ പറയുന്ന കാര്യങ്ങൾ അംഗീകൃത ആരോഗ്യ വിദഗ്‌ധരുടെ അഭിപ്രായം തേടാതെ സ്വയം ചെയ്യാൻ പാടുള്ളതല്ല.)