ഒളിച്ചോടി പോകില്ല. നിങ്ങളുടെയൊക്കെ മനസ്സില്‍ എന്താണ് തോന്നുന്നത് അതുപോലെ തന്നെയാണ് എനിക്കും എന്ന് മനസ്സിലാക്കിയാല്‍ മതി

Estimated read time 0 min read

മലയാളികൾക്ക് സുപരിചിതയായ നടിയാണ് നവ്യ നായർ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ ഗുരുതര ആരോപണങ്ങളാണ് ചില നടിമാര്‍ ഉന്നയിച്ചത്.ഈ വിഷയത്തെ കുറിച്ച് പ്രതികരിക്കാന്‍ പല താരങ്ങളും മടി കാണിക്കുന്നുണ്ടെന്നാണ് ആരോപണം. എന്നാല്‍ ഇത്തരം ചോദ്യങ്ങളില്‍ നിന്നും ഒളിച്ചോടാന്‍ താന്‍ തയ്യാറല്ലെന്ന് പറയുന്ന നടി നവ്യ നായരയുടെ വീഡിയോ വൈറലാവുകയാണ്.

മാതംഗി ഫെസ്റ്റിന്റെ ഭാഗമായി മാധ്യമങ്ങളുമായി സംസാരിക്കുമ്പോഴാണ് നിയമത്തെ പേടിച്ച് ഒളിവില്‍ പോകുന്നത് ശരിയായ കാര്യമല്ലെന്ന് നവ്യ പറഞ്ഞത്. സിനിമാ ലോകത്ത് മാത്രമല്ല സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും സ്വസ്ഥമായി ജോലി എടുക്കാന്‍ സാധിക്കണമെന്നത് എല്ലാ മേഖലയിലും വരണം. മാത്രമല്ല കോടതിയും പോലീസുമൊക്കെ ഇടപ്പെട്ട കാര്യങ്ങളില്‍ സംസാരിക്കുന്നത് എങ്ങനെയാണ് എന്നതിനെ കുറിച്ചും നടി പറഞ്ഞിരുന്നു.

എല്ലാ സ്ഥലങ്ങളിലും ചില തീരുമാനങ്ങളും നിയമങ്ങളും ഉണ്ടാവും. പക്ഷേ നിയമങ്ങളൊന്നും അള്‍ട്ടിമേറ്റ് അല്ല. എല്ലാ നിയമങ്ങളിലും കാലാനുസൃതമായ മാറ്റങ്ങള്‍ വരണം. അത്തരത്തിലെ മാറ്റം അനിവാര്യമാണെന്ന് തോന്നുകയാണെങ്കില്‍ സിനിമ, നൃത്തം എന്ന് മാത്രമല്ല എല്ലാ മേഖലയിലും വേണം. കാര്യം പറയുകയാണെങ്കില്‍ കലാക്ഷേത്രയിലും ഇതുപോലെ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്. എല്ലാ തൊഴിലിടങ്ങളിലും സ്ത്രീകള്‍ക്കും പുരുഷനും നീതി കിട്ടണം. എല്ലാവരെയും ഒരുപോലെ തന്നെ ട്രീറ്റ് ചെയ്യണം. ഒളിവില്‍ പോകുന്നത് നല്ലതാണെന്ന് ഞാന്‍ പറയുന്നില്ല.

കോടതിയും പോലീസുമൊക്കെ ഇടപെട്ടിരിക്കുന്ന കേസില്‍ അതിന്റേതായ തീരുമാനങ്ങള്‍ വരികയല്ലേ വേണ്ടത്. ഞാനിപ്പോള്‍ ഈ ഫെസ്റ്റിവലിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ മാത്രം ചോദിക്കാന്‍ പറയാത്തത് ഞാനെന്തോ ഒളിച്ചോടി സംസാരിക്കുന്നത് പോലെ വ്യാഖ്യാനിക്കപ്പെടരുത് എന്ന് വിചാരിച്ചാണ്.ഇങ്ങോട്ട് വരുമ്പോള്‍ തന്നെ എനിക്കറിയാം, നിങ്ങള്‍ ഫെസ്റ്റിവലിനെക്കാളും ചോദിക്കാന്‍ പോകുന്നത് ഇതൊക്കെ ആയിരിക്കും എന്ന് എനിക്ക് കൃത്യമായി അറിയാം. ഒളിച്ചോടി പോകാനൊന്നും ഞാനും ഉദ്ദേശിക്കുന്നില്ല. നിങ്ങളുടെയൊക്കെ മനസ്സില്‍ എന്താണ് തോന്നുന്നത് അതുപോലെ തന്നെയാണ് എനിക്കും എന്ന് മനസ്സിലാക്കിയാല്‍ മതി എന്നും നവ്യ നായര്‍ കൂട്ടിച്ചേര്‍ത്തു.

അവിടെ മാതംഗി ഫെസ്റ്റിവലും നൃത്തത്തോടുള്ള കമ്മിറ്റ്‌മെന്റ് കൊണ്ട് നമ്മള്‍ ചെയ്യുന്ന കാര്യങ്ങള്‍ക്കും വേണ്ടത്ര പ്രധാന്യം കിട്ടാതെ വരും. അതിനാല്‍ ഇതൊക്കെ കഴിഞ്ഞതിന് ശേഷം മറ്റെവിടെയെങ്കിലും വരുമ്പോള്‍ ഇത്തരം ചോദ്യങ്ങള്‍ ചോദിച്ചാല്‍ എനിക്ക് സന്തോഷമായിരിക്കും.

You May Also Like

More From Author