മിഖായേല്‍ എന്ന ചിത്രത്തിന് ശേഷം നിവിന്‍ പോളിയും ഹനീഫ് അഥേനിയും ഒന്നിക്കുന്ന പുതിയ ചിത്രം എത്തുന്നുവെന്ന വാര്‍ത്ത നിവിന്‍ ആരാധകരെ ആവേശത്തിലാക്കിയിരുന്നു. അടുത്തിടെയായി ഹിറ്റുകള്‍ സമ്മാനിക്കാന്‍ കഴിയാതിരുന്ന നിവിന്, ഹനീഫ് അഥേനി ചിത്രം ഒരു തിരിച്ചു വരവ് സമ്മാനിക്കുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ.
അതുകൊണ്ട് തന്നെ ചിത്രത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു ആരാധകര്‍. ഇപ്പോഴിത സിനിമക്കായി കാത്തിരിക്കുന്ന ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തയാണ് എത്തുന്നത്. നിവിന്‍ പോളിയെ നായകനാക്കി ഹനീഫ് അഥേനി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായി എന്ന വാര്‍ത്തയാണ് എത്തുന്നത്.
ചിത്രം പാക്കപ്പ് ചെയ്ത വിവരം നിവിന്‍ തന്നെ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.’NP 42′ എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം രണ്ട് ഷെഡ്യൂളുകളിലായി യുഎഇ, ദുബായ്, കൊച്ചി എന്നിവടങ്ങളിലായിയാണ് പൂര്‍ത്തിയായത്. മാജിക് ഫ്രെയിംസും പോളി ജൂനിയര്‍ പിക്‌ചേഴ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ജാഫര്‍ ഇടുക്കി, വിനയ് ഫോര്‍ട്ട്, വിജിലേഷ്, മമിത ബൈജു, ആര്‍ഷ ബൈജു എന്നിവരായാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കള്‍. മിഥുന്‍ മുകുന്ദന്‍ സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത് നിഷാദ് യൂസഫ്. വിഷ്ണു തണ്ടാശ്ശേരിയാണ് ഛായാഗ്രഹണം.
കോസ്റ്റ്യൂം – മെല്‍വി ജെ, മേക്കപ്പ് – ലിബിന്‍ മോഹനന്‍, അസോസിയേറ്റ് ഡയറക്ടര്‍ – സമന്തക് പ്രദീപ്, ലൈന്‍ പ്രൊഡ്യൂസേഴ്‌സ് – ഹാരിസ് ദേശം, റഹീം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – റിനി ദിവാകര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് – പ്രണവ് മോഹന്‍, പ്രൊഡക്ഷന്‍ മാനേജര്‍ – ഇന്ദ്രജിത്ത് ബാബു, ഫിനാന്‍സ് കണ്‍ട്രോളര്‍ – അഗ്‌നിവേശ്, ഡിഒപി അസോസിയേറ്റ് – രതീഷ് മന്നാര്‍. പി ആര്‍ ഒ – ശബരി.
ചിത്രത്തിന്റെ ടൈറ്റില്‍, റിലീസ് തീയതി ഉള്‍പ്പടെ മറ്റു വിവരങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ ഉടന്‍ പുറത്തുവിടും. രാജീവ് രവി സംവിധാനം ചെയ്ത ‘തുറമുഖം’ ആണ് നിവിന്‍ പോളിയുടെ അവസാനമായി പുറത്തുവന്ന ചിത്രം.