മലയാളികൾക്ക് എക്കാലത്തും പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മുരളി. അവസാനകാലത്ത് മരിക്കാൻ തീരുമാനിച്ചതുപോലെ ആയിരുന്നു ഇദ്ദേഹത്തിന്റെ പോക്ക് എന്നാണ് അലിയാർ പറയുന്നത്. ഇതിനുള്ള കാരണം അദ്ദേഹത്തിൻറെ ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയിരുന്ന 3 വ്യക്തികളുടെ മരണം ആയിരുന്നു. ഈ മൂന്നുപേരുടെ മരണങ്ങൾ അദ്ദേഹത്തെ വലിയ രീതിയിൽ തവളർത്തി കളഞ്ഞു എന്നാണ് അലിയാർ പറയുന്നത്.
ഛിന്നഭിന്നമായിട്ടുള്ള ഹൃദയവുമായിട്ടാണ് മുരളിയെ ആശുപത്രിയില്‍ എത്തിച്ചത്– അലിയാർ
കടമ്മനിട്ട രാമകൃഷ്ണൻ ആണ് ഒരു വ്യക്തി. നരേന്ദ്രപ്രസാദ് ആണ് മറ്റൊരു വ്യക്തി. ലോഹിതദാസ് ആണ് മൂന്നാമത്തെ വ്യക്തി. ഏകദേശം ഒരേ കാലഘട്ടത്തിൽ ആയിരുന്നു ഈ മൂന്ന് പേരുടെയും മരണം. മുരളിയുടെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട വ്യക്തികൾ ആയിരുന്നു ഇവർ. അതുകൊണ്ടുതന്നെ ഇവരുടെ മരണം മുരളിയെ ചെറുതല്ലാതെ രീതിയിൽ ബാധിച്ചു.
മുരളി മരിക്കുന്നതിന് തൊട്ടുമുൻപ് ആയിരുന്നു ലോഹിതദാസ് മരിച്ചത്. എന്നാൽ ഇദ്ദേഹം മരിച്ചപ്പോൾ മുരളി കാണാൻ പോലും പോയിട്ടില്ല. ഞാൻ അദ്ദേഹത്തെ കാണാൻ പോയ സമയത്ത് അടുത്തു തന്നെ മറ്റൊരു ചില കൂടി ഒരുക്കേണ്ടി വരും എന്നാണ് മുരളി പറഞ്ഞത് എന്നാണ് അലിയാർ പറയുന്നത്.ഇവരുടെ മരണശേഷം ജീവിതത്തിന് എന്ത് അർത്ഥമാണ് എന്നായിരുന്നു ഇടയ്ക്കിടെ മുരളി ആത്മഗതമായി പറഞ്ഞത് എന്നാണ് പ്രൊഫസർ അലിയാർ പറയുന്നത്. ഈ മൂന്നുപേരുടെയും മരണം മുരളിയെ തകർത്തു തരിപ്പണമാക്കി എന്നും അലിയാർ കൂട്ടിച്ചേർക്കുന്നു. 2009 വർഷത്തിൽ ആയിരുന്നു മുരളി നമ്മളെ വിട്ടു പിരിയുന്നത്.
നരേന്ദ്ര പ്രസാദും മുരളിയും അമ്പത്തിനാലാമത്തെ വയസിലാണ് മരിക്കുന്നത്. അവരുടെ ജീവിതത്തിലെ പാളിച്ചകള്‍ കൊണ്ട് ഉണ്ടായ മരണമാണെന്ന് ഞാനൊരിക്കലും പറയില്ല. കാരണം രണ്ട് പേരുടെയും മരണത്തെ കുറിച്ച് എനിക്ക് അറിയാവുന്നതാണ്. മുരളിയുടെ കാര്യത്തില്‍ സംഭവിച്ചത് മരിക്കുന്നതിന് മൂന്നാല് മാസം മുന്‍പും ഫുള്‍ ചെക്കപ്പ് നടത്തിയതാണ്. പുള്ളിയ്ക്ക് ഷുഗറിന്റെ പ്രശ്‌നം ഉണ്ടായിരുന്നു. തൃശൂര് വച്ച് മുരളിയ്ക്ക് ഷുഗര്‍ കുറഞ്ഞിട്ട് പെട്ടെന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മൂന്നാല് ദിവസം അവിടെ കിടക്കേണ്ടതായിട്ടും വന്നു. അവിടെ വച്ച് ഹൃദയം, കരള്‍, കിഡ്‌നി തുടങ്ങി എന്തൊക്കെ ബോഡി ചെക്കപ്പ് ചെയ്യാമോ അതൊക്കെ നോക്കിയതായിരുന്നു. ഒന്നിലും യാതൊരു കുഴപ്പവുമില്ലായിരുന്നു. മുരളി ആഫ്രിക്കയിലൊരു പടത്തില്‍ അഭിനയിക്കാന്‍ പോയിട്ട് തിരിച്ച് വന്നപ്പോഴെക്കും ഭയങ്കരമായി പനി കൂടി.
രണ്ട് ദിവസം പനിയായി കിടന്നു. ഷുഗര്‍ രോഗിയായത് കൊണ്ട് ചെറിയൊരു അറ്റാക്ക് വന്നാല്‍ പോലും വേദന അറിയില്ല. ഒരു ദിവസം വൈകുന്നേരം മുതല്‍ നെഞ്ച് വേദന അദ്ദേഹത്തിന് വന്നു. അത് നെഞ്ചെരിച്ചിലാണെന്ന് കരുതി, കട്ടന്‍ചായയും ജെലുസിലിനുമൊക്കെ കഴിച്ചു. രാത്രി രണ്ട് മണിയൊക്കെ ആയപ്പോഴാണ് കുഴഞ്ഞങ്ങ് വീഴുന്നത്. വല്ലാത്തൊരു അറ്റാക്കാണ് മുരളിയ്ക്ക് ഉണ്ടായത്. ഛിന്നഭിന്നമായിട്ടുള്ള ഹൃദയവുമായിട്ടാണ് മുരളിയെ ആശുപത്രിയില്‍ എത്തിച്ചതെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. ശരിക്കും ചെറിയ വേദന വന്നപ്പോള്‍ ആശുപത്രിയില്‍ പോയിരുന്നെങ്കില്‍ ഒരു കുഴപ്പവും ഉണ്ടാവില്ലായിരുന്നു. മുരളിയുടെ കാര്യത്തില്‍ സംഭവിച്ചത് അതാണ്. അല്ലാതെ വേറൊരു കാരണം കൊണ്ടും ഉണ്ടായതല്ല.മദ്യം കാരണമാണെന്ന് പറയുന്നതിലൊന്നും കാര്യമില്ല. ഇതുമായി യാതൊരു ബന്ധമില്ലെന്ന് അലിയാര്‍ പറയുന്നു.