അവളില്ലാതെ എനിക്കൊരു നിമിഷം പോലും ജീവിക്കാന്‍ കഴിയില്ല;സലീം കുമാർ

Estimated read time 1 min read

ഭാര്യയെ കുറിച്ച് സലീം കുമാർ പറഞ്ഞ വാക്കുകളാണ് മലയാളികൾ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുന്നത്.മലയാളികൾക്ക് എന്നെന്നും പ്രിയമാണ് അദ്ദേഹത്തെ,ഇപ്പോൾ ഇതാ ദേശാഭിമാനിക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ ഭാര്യയെക്കുറിച്ചുള്ള സലീം കുമാറിന്റെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. ആ വാക്കുകള്‍ ഇങ്ങനെയാണ്എനിക്ക് ഈ ലോകത്ത് കടപ്പാടുള്ളത് രണ്ട് സ്ത്രീകളോടാണ്. അതിലൊന്ന് എന്റെ അമ്മയും മറ്റൊന്ന് എന്റെ ഭാര്യയുമാണ്. എന്റെ എല്ലാവിധ ഐശ്വര്യങ്ങള്‍ക്കും കാരണം ഇവര്‍ രണ്ടു പേരുമാണ്. ഇപ്പോള്‍ എന്റെ ആഗ്രഹം ഞാന്‍ മരിച്ചിട്ടേ എന്റെ ഭാര്യ മരിക്കാവൂ എന്നാണ്. അവളില്ലാതെ എനിക്കൊരു നിമിഷം പോലും ഇപ്പോള്‍ ജീവിക്കാന്‍ കഴിയില്ല. ഇപ്പോള്‍ എന്റെ ഒാരോ ചലനവും നിര്‍ണയിക്കുന്നത് അവളാണെന്നും സലീം കുമാര്‍ പറയുന്നത്. നമ്മളുടെ ജീവിതം വളരെ ചെറുതാണ്. ഇനി നമ്മള്‍ക്ക് ഒരു ജീവിതം കിട്ടില്ല.

അതുകൊണ്ട് കിട്ടിയ ജീവിതത്തെ വളരെ അമൂല്യമായി കാണേണ്ടതുണ്ട്. ദാമ്പത്യം ശക്തിപ്പെടുന്നത് വാര്‍ധക്യത്തിലാണ്. അവിടെ നിന്നാണ് യഥാര്‍ത്ഥ പ്രണയം നാമനുഭവിക്കുന്നത്. പ്രണയം തീവ്രമാകുന്നത് യൗവ്വനത്തിലോ കൗമാരത്തിലോ അല്ല, വാര്‍ധക്യത്തിലാണെന്നാണ് സലീം കുമാര്‍ അഭിപ്രായപ്പെടുന്നത്.ഇപ്പോഴാണ് യഥാര്‍ത്ഥ ജീവിതം ഞാന്‍ തിരിച്ചറിയുന്നത്. കക്കാട് കവിതയില്‍ പറഞ്ഞത് പോലെ, നീ എന്റെ ചാരത്ത് നില്‍ക്കൂ, എപ്പോഴാണ് മരിക്കുന്നതെന്നറിയില്ല. നല്ല ഇണയില്ലാത്തവന്‍ ഹതഭാഗ്യന്‍ തന്നെയാണ്. ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാന്‍ ഏറ്റവും നല്ല ഇണയെ കിട്ടുന്ന ആളാണെന്നും സലീം കുമാര്‍ അഭിപ്രായപ്പെടുന്നു.നഗരങ്ങളിലെ ജീവിതമോ കാഴ്ചകളോ ഒന്നും എന്നെ സ്വാധീനിച്ചിട്ടില്ല. എനിക്ക് ഈ ഗ്രാമത്തില്‍ ജീവിക്കുന്നത് തന്നെയാണ് ഇഷ്ടം. ഞാന്‍ ആഗ്രഹിച്ചതൊക്കെ എനിക്ക് കിട്ടിയിട്ടുണ്ട്.

മാത്രമല്ല ഈ ചെറിയ ജീവിതത്തില്‍ എനിക്ക് കിട്ടിയതൊക്കെ ബോണസുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ഞാനും ഭാര്യയും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. എന്റെ കുടുംബത്തിന്റെ താളം തെറ്റുന്നത് ഭാര്യയ്ക്ക് പനി വരുമ്പോഴാണ്. അവരാണ് ഈ വീടിന്റെ തുടിപ്പ്. എന്റെ കടങ്ങളെ കുറിച്ചോ അക്കൗണ്ടുകളെ കുറിച്ചോ എനിക്കറിയില്ല. ഇപ്പോള്‍ എനിക്കാകെ വേണ്ടത് ബീഡിയാണ്. അതുപോലും അവളാണ് വാങ്ങി തരുന്നത്.മറ്റെല്ലാറ്റിലും നമ്മള്‍ വിജയിച്ചാലും ദാമ്പത്യത്തില്‍ നമ്മള്‍ പരാജയപ്പെട്ടാല്‍ ജീവിതം പൂര്‍ണമായി പരാജയപ്പെട്ടുവെന്ന് വിശ്വസിക്കുന്നയാളാണ് താനെന്നാണ് സലീം കുമാര്‍ പറയുന്നു.

 

You May Also Like

More From Author