ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കങ്കണ റണാവത്ത്. ബോളിവുഡിലെ മുൻനിര നായിക നടിമാരിൽ ഒരാൾ ആണ് താരം. മികച്ച നടിക്കുള്ള അവാർഡ് നൽകുവാൻ വേണ്ടി ഫിലിം ഫെയർ കങ്കണയെ ക്ഷണിച്ചു. എന്നാൽ ഫിലിം ഫെയറിനെതിരെ കേസ് നൽകുവാൻ ആണ് കങ്കണ തീരുമാനിച്ചത്. നടിയുടെ ഈ വിചിത്ര തീരുമാനത്തിന് പിന്നിലുള്ള കാരണം എന്താണ് എന്നറിയുമോ? ഇൻസ്റ്റാഗ്രാമിൽ താരം വിശദീകരണം നൽകുകയും ചെയ്തു.
ഇന്ത്യയിലെ ഏറ്റവും ജനപ്രിയ മാസികകളിൽ ഒന്നാണ് ഫിലിം ഫെയർ. ഇവരുടെ അവാർഡ് ലഭിക്കുക എന്ന് പറഞ്ഞാൽ അത് വലിയ ഒരു പ്രവിലേജ് ആണ്. അവാർഡ് നൽകുന്ന കാര്യത്തിൽ സത്യസന്ധമായ വിലയിരുത്തലുകൾ ഒന്നുമല്ല ഇവർ നടത്തുന്നത് എങ്കിലും ഇന്ത്യയിലെ ഏറ്റവും വലിയ ഗ്ലാമർ ഈവന്റുകളിൽ ഒന്നാണ് ഇത്. സൂപ്പർതാരങ്ങളുടെ ഒരു വലിയ നിര തന്നെയായിരിക്കും ഈ പരിപാടികളിൽ പങ്കെടുക്കാൻ എത്തുന്നത്. രസകരമായ സംഭവങ്ങൾ ആണ് ബോളിവുഡിൽ അരങ്ങേറി കൊണ്ടിരിക്കുന്നത്.
“ഫിലിം ഫെയർ പോലുള്ള അനീതി നിറഞ്ഞതും അഴിമതി നിറഞ്ഞതുമായ അവാർഡ് നിശകളിൽ നിന്നും ഞാൻ പണ്ടേ അകലം പാലിച്ചിട്ടുണ്ട്. എന്നിട്ടും അവരിൽ നിന്നും എനിക്ക് കോളുകൾ വന്നുകൊണ്ടിരിക്കുകയാണ്. ഈ വർഷം മികച്ച നടി ഞാനാണ് എന്ന് പറഞ്ഞുകൊണ്ട് അവർ വിളിച്ചു. തലൈവി എന്ന സിനിമയിലെ പ്രകടനത്തിനാണ് അവാർഡ് നൽകുന്നത് എന്നാണ് അവർ പറയുന്നത്. ഇപ്പോഴും എന്നെ അവർ നോമിനേറ്റ് ചെയ്യുന്നു എന്നറിഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി. ഇത്തരം അഴിമതികളെ പ്രോത്സാഹിപ്പിക്കുന്നത് എൻറെ ധാർമികതയ്ക്കും അന്തസ്സിനും എതിരാണ്. അതുകൊണ്ട് ഫിലിം ഫെയറിനെതിരെ ഞാൻ കേസ് നൽകാൻ തീരുമാനിച്ചിരിക്കുകയാണ്” – ഇതാണ് കങ്കണാ രണാവത്ത് നൽകുന്ന വിശദീകരണം.