കേരള പൊലീസിന്റെ ഫേസ്ബുക്ക് പേജ് സജീവമാണ്. കേരള പൊലീസ് പങ്കുവയ്ക്കുന്ന പല വിഡിയോകളും ചിത്രങ്ങളും പോസ്റ്റുകളും വൈറലാകാറുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ കേരള പൊലീസ് ഫേസ്ബുക്കില്‍ പങ്കുവച്ച ഒരു വിഡിയോ ശ്രദ്ധേയമായിരിക്കുകയാണ്. ഒരു അമ്മയുടേയും കുഞ്ഞിന്റെയുമാണ് വിഡിയോ. ‘അമ്മയ്ക്ക് ഡ്യൂട്ടിയുണ്ട് വാവേ’ എന്ന ക്യാപ്ഷനോടെയാണ് വിഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.
ഡ്യൂട്ടിക്ക് പോകാനിറങ്ങുന്ന വനിതാ പൊലീസാണ് വിഡിയോയില്‍. ജോലിക്ക് പോകുന്നതിന് മുന്‍പ് കുഞ്ഞിനോട് യാത്ര ചോദിക്കുകയാണ് പൊലീസ് ഉദ്യോഗസ്ഥ. പ്രായമായൊരു സ്ത്രീയാണ് കുഞ്ഞിനെയെടുത്തിരിക്കുന്നത്. മാസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞാണ്. ഡ്യൂട്ടിക്ക് പോകാന്‍ വേണ്ടി അമ്മ ഒരുങ്ങിയിറങ്ങുമ്പോള്‍ കുസൃതിയോടെ അമ്മയോട് ചിണുങ്ങുകയും കൊഞ്ചുകയുമാണ് കുഞ്ഞ്.
അമ്മയുടെ യൂണിഫോമില്‍ പിടിച്ചുവലിക്കുകയും അമ്മയ്ക്ക് ഉമ്മ നല്കി, അമ്മയോട് പോകേണ്ടെന്ന് പരിഭവിക്കുകയും ചെയ്യുന്ന കുഞ്ഞിനെ വീഡിയോ കണ്ടവരെല്ലാം ഒരുപോലെ ഇഷ്ടപ്പെടുകയാണ്.നിരവധി പേരാണ് ഈ വിഡിയോ തങ്ങളുടെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവച്ചിരിക്കുന്നത്.