‘ലാൽ സിംഗ് ഛദ്ദ’യുടെ ബഹിഷ്കരണത്തിന് പിന്നിലെ സൂത്രധാരൻ ആമിർ ഖാൻ തന്നെയെന്ന് കങ്കണ

Estimated read time 0 min read

ഹോളിവുഡ് ക്ലാസിക് ഫോറസ്റ്റ് ഗമ്പിന്റെ റീമേക്കായ ലാൽ സിംഗ് ഛദ്ദയിലൂടെ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ബോളിവുഡ് സൂപ്പർതാരം ആമിർ ഖാൻ. ഒടുവിൽ പുറത്തിറങ്ങിയ ‘തഗ്സ് ഓഫ് ഹിന്ദുസ്ഥാൻ’ പരാജയപ്പെട്ടതിനെ തുടർന്ന്, നാല് വർഷത്തിന് ശേഷമാണ് താരത്തിന്റേതായി ഒരു ചിത്രം പ്രദർശനത്തിന് എത്തുന്നത്. വ്യത്യസ്ത കഥാപാത്രങ്ങളിലൂടെയും ഗെറ്റപ്പുകളിലൂടെയും പ്രേക്ഷകരെ അതിശയിപ്പിച്ചിട്ടുള്ള ആമിർ ഖാന്റെ ലാൽ സിംഗ് ഛദ്ദ ബഹിഷ്‌കരിക്കണമെന്ന ആവശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. എന്നാൽ, ചിത്രം ബഹിഷ്‌കരിക്കണമെന്നുള്ള ആഹ്വാനം ആമീർ ഖാന്റെ പദ്ധതിയാണെന്നാണ് ബോളിവുഡ് നടി കങ്കണ റണാവത്ത് ആരോപിക്കുന്നത്.

സിനിമയുമായി ബന്ധപ്പെട്ട എല്ലാ നെഗറ്റീവിറ്റിയ്ക്കും പിന്നിലുള്ള വ്യക്തി ആമിർ ഖാൻ തന്നെയാണെന്നും, റിലീസിന് വരുന്ന ഒരു ഹിന്ദി സിനിമ പോലും വിജയിക്കാത്തതാണ് അദ്ദേഹം ഇങ്ങനെ ചെയ്യാൻ കാരണമെന്നും കങ്കണ ഇൻസ്റ്റഗ്രാം പോസ്റ്റിൽ കുറിച്ചു.
‘റിലീസിനൊരുങ്ങുന്ന ലാൽ സിംഗ് ഛദ്ദയെ ചുറ്റിപ്പറ്റിയുള്ള എല്ലാ നെഗറ്റിവിറ്റികളുടെയും സൂത്രധാരൻ ആമിർ ഖാൻ തന്നെയാണ്. ഒരു കോമഡി ചിത്രത്തിന്റെ തുടർച്ച ഒഴികെ ഹിന്ദിയിൽ ഒരു സിനിമയും ഈ വർഷം വിജയിച്ചിട്ടില്ല. ഇന്ത്യൻ സംസ്‌കാരത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ദക്ഷിണേന്ത്യൻ സിനിമകൾ മാത്രമാണ് വിജയിക്കുന്നത്. ഒരു ഹോളിവുഡ് റീമേക്ക് വിജയിക്കാനും എന്തായാലും സാധ്യതയില്ല. പക്ഷേ, അവര്‍ ഇന്ത്യയ്ക്ക് സഹിഷ്ണുതയില്ലെന്ന് പറയും. ഹിന്ദി സിനിമകള്‍ പ്രേക്ഷകരുടെ പൾസ് അറിയണം. അവിടെ ഹിന്ദുവോ മുസ്ലീമോ എന്നൊന്നില്ല. ആമിര്‍ ഖാന്‍ ഹിന്ദു ഫോബിക് ചിത്രം ‘പി.കെ.’ നിർമിച്ചതിന് ശേഷവും, ഇന്ത്യയ്ക്ക് സഹിഷ്ണുത ഇല്ലെന്ന് പറഞ്ഞതിന് ശേഷവും, പ്രേക്ഷകർ അദ്ദേഹത്തിന് കരിയറിലെ മികച്ച ഹിറ്റുകളിലൊന്ന് നൽകി,’ കങ്കണ കുറിച്ചു.

You May Also Like

More From Author