സൗത്ത് ഇന്ത്യൻ സിനിമ പ്രേമികൾ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് നയൻതാര -വിഘ്നേഷ് ശിവൻ വിവാഹ വിഡിയോയ്ക്കായി.ഇപ്പോഴിതാ പ്രേക്ഷകർ കാത്തിരുന്ന വിവാഹ ഡോക്യുമെന്ററിയുടെ പ്രൊമൊ എത്തിയിരിക്കുകയാണ്. നെറ്റ്ഫ്ളികസ് ഇന്ത്യ സൗത്തിന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെയാണ് പ്രൊമൊ വീഡിയോ എത്തിയത്.
‘നയൻതാര: ബിയോണ്ട് ദി ഫെയറിടെയിൽ’ എന്നാണ് ഡോക്യുമെന്ററിയുടെ പേര്. പ്രൊമൊയിൽ ഇരുവരും വിവാഹത്തെ കുറിച്ചും പ്രണയത്തെ കുറിച്ചും സംസാരിക്കുന്നതിന്റെ ചെറിയ ഭാഗങ്ങളും ഉണ്ട്.
Cue the malems cos we’re ready to dance in excitement
Nayanthara: Beyond the Fairytale is coming soon to Netflix! pic.twitter.com/JeupZBy9eG— Netflix India South (@Netflix_INSouth) August 9, 2022
പ്രശസ്ത സംവിധായകൻ ഗൗതം മേനോൻ ആണ് വിവാഹ വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്. അതേസമയം വീഡിയോ എപ്പോൾ സ്ട്രീം ചെയ്യുമെന്ന് വ്യക്തമല്ല.
സൗത്ത് ഇന്ത്യൻ സിനിമ പ്രേമികൾ കാത്തിരുന്ന വിവാഹം ആയിരുന്നു നയൻതാര – വിഘ്നേഷ് വിവാഹം.
ജൂൺ ഒമ്പതിനായിരുന്നു നയൻതാരയും വിഘ്നേഷ് ശിവനും തമ്മിലുള്ള വിവാഹം നടന്നത്. മഹാബലിപുരത്തെ റിസോർട്ടിൽ ആയിരുന്നു ചടങ്ങുകൾ.
ചുവപ്പ് സാരിയും മരതക ആഭരണങ്ങളും അണിഞ്ഞ് നയൻസ് എത്തുന്ന ചിത്രങ്ങൾ ഏറെ ഹിറ്റായിരുന്നു. കസവ് മുണ്ടും കുർത്തയും ധരിച്ചാണ് വിഘ്നേഷ് ശിവൻ എത്തിയത്.
വിവാഹത്തിന്റെതായി എത്തിയ ചിത്രങ്ങൾ എല്ലാം ആരാധകർക്കിടയിൽ ശ്രദ്ധ നേടിയിരുന്നു. വിവാഹ വീഡിയോയുടെ പ്രമോ എത്തിയത്തോടെ വീഡിയോ ഉടൻ റിലീസ് ചെയ്യൂ എന്നാണ് ആരാധകർ പറയുന്നത്