1990-കളിലെ ഒരു തെന്നിന്ത്യൻ ചലച്ചിത്ര നടിയായിരുന്നു മംഗഭാനു എന്ന ഭാനുപ്രിയ . 1992-ൽ റിലീസായ മോഹൻലാൽ നായകനായ രാജശിൽപ്പിയാണ് മലയാളത്തിലെ ഭാനുപ്രിയയുടെ ആദ്യ സിനിമ പിന്നീട് 1996-ൽ അഴകിയ രാവണൻ എന്ന സിനിമയിൽ മമ്മൂട്ടിയുടെ നായികയായും അഭിനയിച്ചു.1998-ൽ അമേരിക്കയിലെ കാലിഫോർണിയയിൽ ഡിജിറ്റൽ ഗ്രാഫിക്സ് എൻജിനീയറായ ആദർശ് കൗശളിനെ വിവാഹം ചെയ്തു. 2003-ൽ ഇവർക്ക് അഭിനയ എന്ന മകൾ ജനിച്ചു. പിന്നീട് 2005-ൽ വിവാഹമോചനം നേടി. ഇപ്പോൾ തമിഴ്നാട്ടിലെ ചെന്നൈയിൽ താമസിക്കുന്നു.
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടുജോലിക്ക് നിര്‍ത്തി പീഡിപ്പിച്ചെന്ന കേസില്‍ നടി ഭാനുപ്രിയക്കെതിരേ നടപടി ഉണ്ടായതു ഈ അടുത്ത് വലിയ വാർത്തയായിരുന്നു. ബാലവേല നിരോധന നിയമപ്രകാരം പതിനാല് വയസിന് താഴെയുള്ള കുട്ടികളെ വീട്ടുജോലിക്ക് നിര്‍ത്തുന്നത് രണ്ടു വര്‍ഷം തടവും അന്‍പതിനായിരം രൂപ പിഴയും ലഭിക്കുന്ന കുറ്റമാണ്. എന്നാല്‍ പെണ്‍കുട്ടിയുടെ വയസ് തനിക്കറിയില്ലെന്നാണ് നടി പോലീസിനോട് പറഞ്ഞത്.