കൊച്ചി: എജിഎസ് ട്രാന്‍സാക്റ്റ് ടെക്നോളജീസ് ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വില്പന (ഐപിഒ) ജനുവരി 19 മുതല്‍ 21 വരെ നടക്കും. 10 രൂപ മുഖവിലയുള്ള ഇക്വിറ്റി ഓഹരി ഒന്നിന് 166 രൂപ മുതല്‍ 175 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 85 ഓഹരികള്‍ക്കും തുടര്‍ന്ന് അതിന്റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം. പൂര്‍ണമായും നിലവിലുള്ള ഓഹരി ഉടമകളുടെയും പ്രമോട്ടര്‍മാരുടെയും ഇക്വിറ്റി ഷെയറുകളുടെ ഓഫര്‍ ഫോര്‍ സെയിലിലൂടെ 680 കോടി രൂപയാണ് കമ്പനി ഐപിഒയിലൂടെ സമാഹരിക്കാന്‍ ലക്ഷ്യമിട്ടിരിക്കുന്നത്. 50 ശതമാനം ഓഹരി യോഗ്യരായ സ്ഥാപന നിക്ഷേപകര്‍ക്കായി നീക്കി വെച്ചിരിക്കുന്നു. 15 ശതമാനം ഓഹരി സ്ഥാപനേതര നിക്ഷേപകര്‍ക്കും 35 ശതമാനം ഓഹരി റീട്ടെയ്ല്‍ നിക്ഷേപകര്‍ക്കും ലഭ്യമാകും. ഓഹരികള്‍ ബിഎസ്ഇയിലും എന്‍എസ്ഇയിലും ലിസ്റ്റ് ചെയ്യും.