പ്രചരിക്കുന്നത് ആരോപണങ്ങളും കെട്ടുകഥകളും: ആരോഗ്യത്തോടെ ഇരിക്കുന്നുവെന്ന് ഭാമ

പ്രചരിക്കുന്നത് ആരോപണങ്ങളും കെട്ടുകഥകളും: ആരോഗ്യത്തോടെ ഇരിക്കുന്നുവെന്ന് ഭാമ

തന്റെ പേരിൽ ഒരുപാട് കെട്ടുകഥകളും ആരോപണങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ടെന്ന് നടി ഭാമ. താനും കുടുംബവും ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുന്നുവെന്നും ഭാമ സോഷ്യൽ മീഡിയയിൽ കുറിച്ചു. നടി ആക്രമിക്കപ്പെട്ട കേസിലെ സാക്ഷിയായ യുവനടി ആത്മഹത്യാ ശ്രമം നടത്തിയ വാർത്ത പുറത്തുവന്നിരുന്നു. ഇത് ഭാമയാണെന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിച്ചതിന് പിന്നാലെയാണ് പ്രതികരണവുമായി ഭാമ എത്തിയത്.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക

ഭാമയുടെ കുറിപ്പ് ഇങ്ങനെ

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എന്റെ പേരിൽ ഒരുപാട് ആരോപണങ്ങളും കെട്ടുകഥകളും സോഷ്യൽ മീഡിയയിൽ വന്നുകൊണ്ടിരിക്കുകയാണ്. എന്നേയും എന്റെ കുടുംബത്തേയും പറ്റി അന്വേഷിച്ചവർക്കായി പറയട്ടെ… ഞങ്ങൾ ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുന്നു. എല്ലാ സ്‌നേഹത്തിനും നന്ദി’ ഭാമ കുറിച്ചു.