മലയാള സിനിമയിലെ അതുല്യ നടന്‍ നെടുമുടി വേണു അന്തരിച്ചു. 73 വയസ്സായിരുന്നു. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ഉദര രോഗത്തിന് ചികിത്സയില്‍ കഴിയവേയാണ് അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്. ഒന്നിലധികം ആരോഗ്യപ്രശ്‌നങ്ങള്‍ അദ്ദേഹത്തെ അലട്ടിയിരുന്നു. ഉദരരോഗത്തെ തുടര്‍ന്ന് ശസ്ത്രക്രിക്ക് വിധേയനായി ആശുപത്രിയില്‍ കഴിയുകയായിരുന്നു നടന്‍. തിയേറ്ററിലും ഡിജിറ്റല്‍ പ്ലാറ്റുഫോമിലും പ്രദര്‍ശനത്തിനെത്തിയ ‘ആണും പെണ്ണും’ എന്ന സിനിമയിലാണ് അദ്ദേഹം ഏറ്റവും അടുത്തായി അഭിനയിച്ചത്. അനന്യമായ അഭിനയ ശൈലിയും പ്രതിഭയും കൊണ്ട് ഇന്ത്യന്‍ സിനിമയിലെ തന്നെ എണ്ണംപറഞ്ഞ നടന്മാരിലൊരാളാകാന്‍ വേണുവിനു കഴിഞ്ഞു. ദേശീയ ചലച്ചിത്ര പുരസ്‌കാരം മൂന്നു വട്ടവും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ആറുവട്ടവും ലഭിച്ചു. ഏതാനും ചിത്രങ്ങളുടെ രചനയും നിര്‍വഹിച്ചിട്ടുണ്ട്.
നടന്‍ നെടുമുടി വേണു അന്തരിച്ചു; വിട പറഞ്ഞത് മൂന്ന് ദേശീയ പുരസ്‌ക്കാരങ്ങളും നിരവധി സംസ്ഥാന പുരസ്‌ക്കാരങ്ങളും നേടിയ അതുല്യ പ്രതിഭ
![നടന്‍ നെടുമുടി വേണു അന്തരിച്ചു; വിട പറഞ്ഞത് മൂന്ന് ദേശീയ പുരസ്‌ക്കാരങ്ങളും നിരവധി സംസ്ഥാന പുരസ്‌ക്കാരങ്ങളും നേടിയ അതുല്യ പ്രതിഭ നടന്‍ നെടുമുടി വേണു അന്തരിച്ചു; വിട പറഞ്ഞത് മൂന്ന് ദേശീയ പുരസ്‌ക്കാരങ്ങളും നിരവധി സംസ്ഥാന പുരസ്‌ക്കാരങ്ങളും നേടിയ അതുല്യ പ്രതിഭ](https://gooddaymagazine.com/wp-content/uploads/2021/10/nedumudi-2.jpg)
Estimated read time
1 min read