കൊച്ചി: കോവിഷീല്‍ഡ് വാക്സിന്റെ രണ്ടാം ഡോസ് നാലാഴ്ച കഴിഞ്ഞ് എടുക്കാന്‍ കഴിയുന്ന വിധത്തില്‍ കോവിന്‍ പോര്‍ട്ടലില്‍ മാറ്റം വരുത്തണമെന്ന സിംഗിള്‍ ബെഞ്ചിന്റെ വിധിക്കെതിരേ കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ചില്‍ അപ്പീല്‍ നല്കി. 12 ആഴ്ച കഴിഞ്ഞ് രണ്ടാം ഡോസ് മതിയെന്ന കേന്ദ്രസര്‍ക്കാറിെന്റ ദേശീയ കോവിഡ് വാക്സിന് നയത്തിന് വിരുദ്ധമായ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം സെക്രട്ടറി ഡിവിഷന് ബെഞ്ചില്‍ അപ്പീല്‍ ഹരജി നല്‍കിയിരിക്കുന്നത്.
കിഴക്കമ്ബലം കിറ്റെക്സ് കമ്ബനിയിലെ ജീവനക്കാര്‍ക്ക് ആദ്യ ഡോസ് നല്കി നാലാഴ്ച കഴിഞ്ഞതിനാല്‍ രണ്ടാം ഡോസ് എടുക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കമ്ബനി അധികൃതര്‍ നല്കിയ ഹരജിയില്‍ കഴിഞ്ഞ മൂന്നിനാണ് സിംഗിള്‍ ബെഞ്ച് ഉത്തരവുണ്ടായത്