വീട്ടിൽ ‘അടിയുണ്ടാകാതിരിക്കാൻ’ ഭർത്താവിനോട്‌ ഈ 5 കാര്യങ്ങളെക്കുറിച്ച്‌ പറയുകയേ ചെയ്യരുത്‌ !

Estimated read time 1 min read

ദാമ്പത്യ ജീവിതത്തിൽ ഭാര്യയും ഭർത്താവും തമ്മിലുള്ള തുറന്ന സംഭാഷങ്ങൾക്ക്‌ വലിയ പ്രാധാന്യമാണുള്ളത്‌. ഒരു ദിവസം അവസാനിക്കും മുൻപ്‌ മനസിൽ എന്ത്‌ മുറിവുകൾ ഉണ്ടെങ്കിലും പങ്കാളികൾ ഇരുവരും അത്‌ സംസാരിച്ച്‌ പ്രശ്നങ്ങൾ ഇല്ലാതാക്കുന്നതാണ്‌ ഉത്തമം. എന്നാല്‍ സംസാരത്തില്‍ ചില കാര്യങ്ങള്‍ ഒഴിച്ച് നിര്‍ത്തേണ്ടതായുണ്ട്. കാരണം ഈ കാര്യങ്ങള്‍ നിങ്ങളുടെ പങ്കാളിയെ വേദനിപ്പിക്കുകയും നിങ്ങള്‍ക്കിടയില്‍ പ്രശ്നങ്ങളുണ്ടാക്കാനിടയാക്കുന്നതുമാണ്. ഭര്‍ത്താവുമായുള്ള സംസാരത്തില്‍ ഒഴിവാക്കേണ്ട ചില കാര്യങ്ങളെ അറിയൂ.

1)  ഭര്‍ത്താവിന്‍റെ അമ്മയെക്കുറിച്ചുള്ള അഭിപ്രായം – ഭര്‍ത്താവിന്‍റെ അമ്മയോട് കാര്യമായ അടുപ്പമൊന്നും ഉണ്ടാകണമെന്നില്ല. പക്ഷേ അമ്മായി അമ്മയെക്കുറിച്ച് അനാവശ്യമായ അഭിപ്രായങ്ങള്‍ ഭര്‍ത്താവിനോട് പറയുന്നത് ഒഴിവാക്കേണ്ടതാണ്.

2) സുഹൃത്തുക്കള്‍ – ഭര്‍ത്താവിന്‍റെ സുന്ദരനായ സുഹൃത്തിനെ പരിചയപ്പെടാനിടയായേക്കാം. ലൈ-ഗിക താല്പര്യങ്ങളില്ലാത്ത ബന്ധമാണെങ്കിലും അത് ഭര്‍ത്താവിനോട് പറയുന്നത് കാര്യങ്ങളെ കുഴപ്പത്തില്‍ കൊണ്ടുചെന്നെത്തിച്ചേക്കാം.

3. ഭര്‍ത്താവിന്‍റെ സ്വപ്നങ്ങള്‍ – പങ്കാളിയായിരിക്കുക എന്നതിനര്‍ത്ഥം ഭര്‍ത്താവിനെ മനസിലാക്കലും അദ്ദേഹത്തിന്‍റെ സ്വപ്നങ്ങളില്‍ വിശ്വസിക്കലുമാണ്. ആവശ്യമാകുമ്പോള്‍ പിന്തുണ നല്കുകയും വേണം. അഥവാ നിങ്ങള്‍ക്ക് പിന്തുണ നല്കാനാവില്ലെങ്കില്‍ പോലും അവയെ നിസാരമായി കാണാതിരിക്കുകയെങ്കിലും ചെയ്യുക.

4. ഉപേക്ഷിക്കും എന്ന ഭീഷണി – തര്‍ക്കങ്ങള്‍ ബന്ധങ്ങളില്‍ സ്വഭാവികമായും സംഭവിക്കുന്നതാണ്. എല്ലാ വഴക്കിനുമൊടുവില്‍ ഉപേക്ഷിച്ച് പോകുമെന്ന ഭീഷണി ഉചിതമല്ല. നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഉദ്ദേശിക്കുന്നില്ലെങ്കിലും ഒഴിവാകാനുള്ള ശ്രമമായി ഇത് കണക്കാക്കപ്പെട്ടേക്കാം.

5. ശമ്പളം – രണ്ട് പേര്‍ക്കും ജോലിയുണ്ടെങ്കില്‍ വ്യക്തിപരമായി സുരക്ഷിതത്വമുണ്ടെങ്കിലും ഇത് മിക്ക ഭാര്യാഭര്‍ത്താക്കന്മാര്‍ക്കും ഇമിടയിലുള്ള ഒരു പ്രശ്നമാണ്. ഈ മേഖല ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ്.

You May Also Like

More From Author