കൊച്ചി: ഇന്ത്യയിലെ ഏറ്റവും ഫാഷന്‍നിറഞ്ഞ ആഭരണ ബ്രാന്‍ഡായ മിയ ബൈ തനിഷ്ക് പുതിയ നിര ആധുനിക മംഗല്യസൂത്രമായ മിയസൂത്ര അവതരിപ്പിക്കുന്നു. മിയ എന്നാല്‍ എന്‍റെ എന്നും സൂത്ര എന്നാല്‍ ചരട് എന്നുമാണ് അര്‍ത്ഥം. മിയയുടെ മംഗല്യസൂത്രം കനംകുറഞ്ഞതും ആധുനികവുമാണ്. സ്വന്തം സ്റ്റൈലും വ്യക്തിത്വവും ഓരോ ദിവസവും പ്രകടിപ്പിക്കാന്‍ ആഗ്രഹിക്കുന്ന മില്ലേനിയല്‍ വധുവിന് ഇണങ്ങുന്നതാണിത്. പാരമ്പര്യത്തെ ചേര്‍ത്തുനിര്‍ത്തുകയും ആധുനിക രൂപം വേണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്ന വധുവിന്‍റെ ആഭരണശേഖരത്തിനൊപ്പം ചേര്‍ത്തുവയ്ക്കാന്‍ പറ്റുന്നതാണ് മിയാസൂത്ര. സ്നേഹവും ശക്തിയും സൗന്ദര്യവും ഉള്‍ച്ചേരുന്ന അനന്തതയുടെ ചിഹ്നമാണ് ഈ മംഗല്യസൂത്രത്തിലുള്ളത്. ചാരുതയും ലാളിത്യവും നിറയുന്നതാണ് അനന്തതയുടെ ചിഹ്നം, നിത്യവും അണിയാന്‍ സാധിക്കുന്ന മിയസൂത്ര ചെറുതും ബഹുമുഖവുമാണ്.
മനോഹരവും സൗകര്യപ്രദവും സൂക്ഷ്മവുമാണ് പുതിയതായി അവതരിപ്പിക്കുന്ന ശേഖരം. പാരമ്പര്യത്തിന് സ്വന്തം അര്‍ത്ഥം നല്കാന്‍ ഇഷ്ടപ്പെടുന്ന ഇന്നത്തെ വനിതകള്‍ക്കുള്ളതാണിത്. കാഴ്ചയ്ക്ക് എടുപ്പുള്ളതും നിത്യവും ഓഫീസിലും പാര്‍ട്ടികളിലും സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ഔട്ടിംഗിലും മറ്റ് ഒട്ടേറെ അവസരങ്ങളിലും ഫാഷന്‍റെ ഭാഗമായി അണിയാന്‍ സാധിക്കുന്നത്ുമാണ് മിയാസൂത്ര. വനിതകളുടെ പാരമ്പര്യവും ആവിഷ്കാരവുമെല്ലാം പ്രകടിപ്പിക്കാനുള്ളതാണെന്നാണ് മിയ വിശ്വസിക്കുന്നതെന്ന് മിയ ബൈ തനിഷ്കിന്‍റെ ബിസിനസ് മേധാവി ശ്യാമള രമണന്‍ പറഞ്ഞു. മില്ലേനിയല്‍ വധുവിനൊപ്പം ചിന്തിക്കുകയും സ്നേഹവും പ്രതിബദ്ധതയും പ്രകടിപ്പിക്കാനുള്ള അവളുടെ താത്പര്യങ്ങള്‍ മനസിലാക്കുകയും ചെയ്യുന്നുണ്ട് ഈ ബ്രാന്‍ഡ്. പുതിയ മിയസൂത്ര ശേഖരം പഴയകാല ആചാരങ്ങള്‍ ആഘോഷിക്കുന്ന വനിതകള്‍ക്കായി രൂപകല്പന ചെയ്തതാണ്. ഈ ആധുനിക മംഗല്യസൂത്രം സൗന്ദര്യത്തിന്‍റെയും ആര്‍ജ്ജവത്തിന്‍റെയും ചിഹ്നമാണ്. ഏതിനൊപ്പവും അണിയാന്‍ സാധിക്കുന്നതാണിത്. മിയയുടെ പുതിയ ഓഫറിംഗിലൂടെ പാരമ്പര്യത്തെ പുതിയ രൂപത്തില്‍ സ്നേഹത്തിന്‍റെ പ്രതീകമായി ഓരോ ദിവസവും അണിയാന്‍ പ്രാപ്തമാക്കുകയാണ്.
മിയ ബൈ തനിഷ്കിന്‍റെ മനോഹരവും നവീനവുമായ മംഗല്യസൂത്ര നെക്ലേസുകളും ബ്രേയ്സ്ലെറ്റുകളും 14 കാരറ്റ് സ്വര്‍ണത്തില്‍ പാരമ്പര്യത്തിന്‍റെ സ്പര്‍ശം നിറയുന്ന കറുത്ത മുത്തുകള്‍ പതിപ്പിച്ചവയാണ്. മിയസൂത്ര ശേഖരം ഇപ്പോള്‍ എല്ലാ മിയാ സ്റ്റോറുകളിലും തെരഞ്ഞെടുത്ത തനിഷ്ക് സ്റ്റോറുകളിലും www.miabytanishq.com എന്ന വെബ്സൈറ്റിലും പതിനായിരം രൂപ മുതല്‍ ലഭ്യമാണ്.