ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയിലും പരമ്പരയിലും പ്രേഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ശാലു മേനോൻ. മികച്ച നർത്തകി കൂടിയായ ശാലു മേനോൻ കലാ രംഗത്ത് സജീവമാണ്. സോളാർ വിവാദങ്ങളിലും നടി ഏറെ കാലം നിറഞ്ഞു നിന്നിരുന്നു. എന്നാൽ വിവാദങ്ങൾക്ക് എല്ലാം വിട നൽകി വിവാഹം കഴിച്ച് സീരിയൽ രംഗത്ത് സജീവമാണ് ഇപ്പോൾ.
സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുന്നത് നടിയുടെ പുത്തൻ ചിത്രങ്ങളാണ്. കഴുത്തിലും നെഞ്ചിലും പൂമ്പാറ്റയുടെ ടാറ്റൂ പതിച്ച ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുക്കുന്നത്. അതിസുന്ദരിയായിട്ടുണ്ട് എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.
ഫോട്ടോഗ്രാഫർ ഗോകുൽ കൃഷ്ണനാണ് തന്റെ ക്യാമറ കണ്ണുകളിലൂടെ ചിത്രങ്ങൾ അതിമനോഹരമായി ഒപ്പിയെടുത്തിരിക്കുന്നത്. “ജീവിതത്തിലെ ഓരോ നിമിഷവും ഇതുപോലെ പകർത്തണം. കാലക്രമമേണ ഈ ഓർമ്മകൾ മധുരമാകും” എന്ന അടിക്കുറപ്പിലൂടെയാണ് നടി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.