പതിനാറാം വയസില്‍ തന്നെ ബോളിവുഡില്‍ തനിക്ക് സെക്സി എന്ന ലേബല്‍ ലഭിച്ചത് അരോചകമായി തോന്നിയെന്ന വെളിപ്പെടുത്തലുമായി നടി റിയ സെന്‍. അതിനാല്‍ അഭിനയം ഉപേക്ഷിക്കാന്‍ തന്നെ താന്‍ തയ്യാറായിരുന്നു എന്നും റിയ പറയുന്നു. ഫാല്‍ഗുനി പതക്കിന്റെ യാദ് പിയാ കി ആനെ ലഗി എന്ന ആല്‍ബത്തിലൂടെയാണ് റിയ അഭിനയ രംഗത്തേക്കെത്തുന്നത്.
റോയൽ കുടുംബത്തിൽനിന്നും സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നും അഭിനയലോകത്തേക്ക് കടന്നുവന്ന താരമാണ് റിയാ സെൻ. അമ്മ മൂൺ മൂൺ സെൻ, അമ്മൂമ്മ സുചിത്ര സെൻ അറിയപ്പെട്ട പ്രശസ്ത നടികൾ ആയിരുന്നു. അഭിനയരംഗത്തും മോഡലിങ് രംഗത്തും ഒരുപോലെ തിളങ്ങി നിൽക്കാൻ താരത്തിനു സാധിച്ചിട്ടുണ്ട്. 1999 ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് തമിഴ് സിനിമ താജ് മഹൽ ലൂടെയാണ് താരം ആദ്യമായി പ്രധാന വേഷത്തിൽ ബിഗ് സ്ക്രീനിൽ എത്തുന്നത്. ഈ സിനിമയിലൂടെ താരം പ്രധാന നടിമാരുടെ ശ്രേണിയിലേക്ക് ഉയരുകയായിരുന്നു.
ഹിന്ദി തമിഴ് ബംഗാളി മലയാളം ഒരിയ തെലുങ്ക് എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിക്കാൻ താരത്തിന് കഴിഞ്ഞു .. പൃഥ്വിരാജ് കാവ്യാ തുടങ്ങിയവർ പ്രധാനവേഷത്തിലെത്തിയ അനന്തഭദ്രം എന്ന സിനിമയിലാണ് താരം മലയാളത്തിൽ പ്രത്യക്ഷപ്പെട്ടത്.