അമേരിക്കയിലെ എറ്റവും മികച്ച മലയാളി എഞ്ചിനിയറിനെ ഇന്ത്യ പ്രസ്സ് ക്ളബിന്റെ എട്ടാമത് ദേശീയ കോണ്‍ഫറന്‍സില്‍ ആദരിക്കുന്നു. അമേരിക്കയിലെ ഗവര്‍ണമെന്റ് സ്വകാര്യ മേഖലയില്‍ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച നിരവധി എഞ്ചിനിയര്‍മാര്‍ മലയാളികളായുണ്ട്. അവരുടെ സംഭാവനകള്‍ രാജ്യത്തിനും നമ്മുടെ സമൂഹത്തിനും അഭിമാനകരമാണ്. അവര്‍ക്കുള്ള ആദരവ് ഒരു കടമയായി ഇന്ത്യ പ്രസ്സ് ക്ളബ് കരുതുന്നു. എഞ്ചിനിയറിംഗ് മേഖലയിലെ സംഭാവനകള്‍ കൊണ്ട് ലോക പ്രശസ്തനായ പ്രൊഫ പി സോമ സുന്ദരമാണ് ജൂറി ചെയര്മാന് .അദ്ദേഹത്തോടൊപ്പം ദിലീപ് വര്‍ഗ്ഗീസും( President , D&K Construction Inc.) സുധീര്‍ നമ്പ്യാരും (General Secretary WMC) ജൂറി അംഗങ്ങളായി പ്രവര് ത്തിക്കുന്നു. മികച്ച എഞ്ചിനീയറിനെ പൊതു ജനങ്ങള്‍ക്കും നിര്‍ദ്ദേശിക്കാം , നിങ്ങളുടെ നോമിനേഷനുകള്‍ ദയവായി mail@indiapressclub.usഎന്ന ഇമെയിലില്‍ സെപ്റ്റം ബര് 30ന് മുമ്പായി അയക്കുക
എറ്റവും മികച്ച മലയാളി എഞ്ചിനിയറിനെ ഇന്ത്യ പ്രസ്സ് ക്ളബിന്റെ കോണ്‍ഫറന്‍സില്‍ ആദരിക്കുന്നു

Estimated read time
1 min read