കുട്ടിക്കളി കാര്യമായി ; അമ്മയുടെ ഫോണില്‍ നിന്ന് രണ്ടു വയസ്സുകാരന്‍ ഓര്‍ഡര്‍ ചെയ്തത് ഒന്നര ലക്ഷം രൂപയുടെ സാധനങ്ങള്‍; ഞെട്ടി ദമ്പതികൾ

Estimated read time 1 min read

ഓൺലൈനായി സാധനങ്ങൾ ബുക്ക് ചെയ്തും, ഗെയിം കളിച്ചുമൊക്കെ പലർക്കും ലക്ഷങ്ങൾ നഷ്ടപ്പെട്ട വാർത്തകൾ നമ്മൾ മുൻപും കേട്ടിട്ടുണ്ട്. എന്നാലിപ്പോൾ അമ്മയുടെ ഫോണില്‍ ‘കളിച്ച്’ രണ്ടു വയസ്സുകാരന്‍ ഒന്നര ലക്ഷം രൂപയുടെ സാധനങ്ങള്‍ ഓർഡർ ചെയ്ത സംഭവമാണ് സമൂഹ മാധ്യമങ്ങളിൽ അടക്കം വൈറലാകുന്നത്.

ന്യൂജഴ്‌സിയിലെ ഇന്ത്യന്‍ വംശജരായ പ്രമോദ് കുമാറിനെയും ഭാര്യ മാധു കുമാറിനെയുമാണ് രണ്ട് വയസ്സുള്ള മകന്‍ അയാംഷ് ഞെട്ടിച്ചത്. ഏകദേശം 2000 ഡോളറോളം വിലമതിക്കുന്ന ഫര്‍ണിച്ചറുകളാണ് ഓണ്‍ലൈന്‍ ഷോപ്പിംങ് ശൃംഖലയായ വാല്‍മാര്‍ട്ടില്‍ നിന്ന് അയാംഷ് ഓര്‍ഡര്‍ ചെയ്തതെന്ന് എന്‍ബിസി ന്യുസ് റിപ്പോർട്ട് ചെയ്യുന്നു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക

ദമ്പതികൾ പുതിയ വീട്ടിലേക്ക് താമസത്തിനെത്തുന്ന സമയത്ത് ഭാവിയില്‍ വാങ്ങുന്നതിനായി കുറച്ച് ഗൃഹോപകരണങ്ങള്‍ തിരഞ്ഞെടുത്ത് ഓണ്‍ലൈന്‍ ആപ്പിന്റെ കാര്‍ട്ടില്‍ സൂക്ഷിച്ചിരുന്നു. എന്നാൽ  പുതിയ വീട്ടിലേക്ക് താമസം മാറി ദിവസങ്ങള്‍ക്കുള്ളില്‍ നിരവധി പെട്ടികളിലായി ചെറുതും വലുതുമായ പല തരത്തിലുള്ള ഫര്‍ണിച്ചറുകള്‍ വീട്ടിലെത്താന്‍ തുടങ്ങിയതോടെ ഇരുവരും അക്ഷരാർത്ഥത്തിൽ അമ്പരന്നു. തുടർന്ന് സംശയം തോന്നിയ മാധു അവരുടെ ഓണ്‍ലൈന്‍ വ്യാപാര ആപ്ലിക്കേഷന്‍ പരിശോധിച്ചപ്പോഴാണ് പല സാധനങ്ങളും ഒന്നിലേറെ തവണ ഓര്‍ഡര്‍ ചെയ്യപ്പെട്ടിട്ടുള്ളതായി കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് തന്റെ ഭര്‍ത്താവിനോടും മുതിര്‍ന്ന രണ്ട് കുട്ടികളോടും ഇതേക്കുറിച്ച് ചോദിച്ചെങ്കിലും അത് തങ്ങളല്ലെന്ന് അവര്‍ പറയുകയായിരുന്നു. ഇതോടെയാണ് 2 വയസ്സുള്ള മകന്‍ ആയാംഷിലേക്ക് സംശയം നീളുന്നത്.ഈ സാധനങ്ങളെല്ലാം അയാംഷാണ് ഓര്‍ഡര്‍ ചെയ്തതെന്ന് മനസിലാക്കിയതോടെ തങ്ങള്‍ക്ക് ചിരിയാണ് വന്നതെന്നും ഇനിമുതല്‍ ഫോണുകളില്‍ നിര്‍ബന്ധമായും പാസ്വേഡ് ലോക്കുകള്‍ ഉപയോഗിക്കുമെന്ന് അയാംഷിന്റെ മാതാപിതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.

You May Also Like

More From Author