സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; ജയസൂര്യ മികച്ച നടന്‍, മികച്ച നടി അന്ന ബെന്‍

Estimated read time 1 min read

51-ാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ആണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. മികച്ച നടനായി ജയസൂര്യയും മികച്ച നടിയായി അന്ന ബെന്നും തിരഞ്ഞെടുക്കപ്പെട്ടു. ‘വെള്ളം’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ജയസൂര്യയ്ക്ക് അവാര്‍ഡ് ലഭിച്ചത്. ‘കപ്പേള’യിലെ അഭിനയമാണ് അന്ന ബെന്നിനെ അവാര്‍ഡിന് അര്‍ഹയാക്കിയത്.മികച്ച സിനിമയായി ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍’ തിരഞ്ഞെടുക്കപ്പെട്ടു. സിദ്ധാര്‍ഥ് ശിവയാണ് മികച്ച സംവിധായകന്‍. ജനപ്രീതിയും കലാമൂല്യവുമുള്ള മികച്ച ചിത്രം: അയ്യപ്പനും കോശിയും
മികച്ച രണ്ടാമത്തെ ചിത്രം: തിങ്കളാഴ്ച നിശ്ചയം (സെന്ന ഹെഗ്‌ഡേ)
മികച്ച സ്വഭാവ നടന്‍: സുധീഷ് (എന്നിവര്‍, ഭൂമിയിലെ മനോഹര സ്വകാര്യം)
മികച്ച സ്വഭാവ നടി: ശ്രീരേഖ (വെയില്‍)

നടിയും സംവിധായികയുമായ സുഹാസിനി മണിരത്‌നമാണ് ഇത്തവണത്തെ ജൂറി ചെയര്‍പേഴ്‌സന്‍. സംവിധായകന്‍ ഭദ്രന്‍, കന്നഡ സംവിധായകന്‍ പി ശേഷാദ്രി എന്നിവരാണ് പ്രാഥമിക ജൂറി അധ്യക്ഷര്‍.ദേശീയ ചലച്ചിത്രപുരസ്‌കാര മാതൃകയില്‍ രണ്ട് തരം ജൂറികളാണ് ഇത്തവണ അവാര്‍ഡ് വിലയിരുത്തുന്നത്. അവാര്‍ഡിനായി സമര്‍പിച്ച എന്‍ട്രികളുടെ എണ്ണം വര്‍ധിച്ചതിന്റെ പശ്ചാത്തലത്തില്‍ വിധിനിര്‍ണയ സമിതിയ്ക്ക് ദ്വിതല സംവിധാനം ഏര്‍പെടുത്തി നിയമാവലി പരിഷ്‌കരിച്ചിരുന്നതിനെ തുടര്‍ന്ന് വരുന്ന ആദ്യത്തെ അവാര്‍ഡ് നിര്‍ണയമാണിത്.

You May Also Like

More From Author