കോ​വി​ഷീ​ല്‍​ഡ് ര​ണ്ടാം ഡോ​സ്: കോ​വി​ന്‍ പോ​ര്‍​ട്ട​ലി​ല്‍ മാ​റ്റം വേ​ണ​മെ​ന്ന ഉത്തരവിനെതിരെ കേന്ദ്രസര്‍ക്കാര്‍ അപ്പീല്‍

Estimated read time 1 min read

കൊ​ച്ചി: കോ​വി​ഷീ​ല്‍​ഡ് വാ​ക്‌​സി​ന്‍റെ ര​ണ്ടാം ഡോ​സ് നാ​ലാ​ഴ്ച ക​ഴി​ഞ്ഞ് എ​ടു​ക്കാ​ന്‍ ക​ഴി​യു​ന്ന വി​ധ​ത്തി​ല്‍ കോ​വി​ന്‍ പോ​ര്‍​ട്ട​ലി​ല്‍ മാ​റ്റം വ​രു​ത്ത​ണ​മെ​ന്ന സിം​ഗി​ള്‍ ബെ​ഞ്ചി​ന്‍റെ വി​ധി​ക്കെ​തി​രേ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ഹൈ​ക്കോ​ട​തി ഡി​വി​ഷ​ന്‍ ബെ​ഞ്ചി​ല്‍ അ​പ്പീ​ല്‍ ന​ല്‍​കി. 12 ആ​ഴ്‌​ച ക​ഴി​ഞ്ഞ്​ ര​ണ്ടാം ഡോ​സ് മ​തി​യെ​ന്ന കേ​ന്ദ്ര​സ​ര്‍​ക്കാ​റി​െന്‍റ ദേ​ശീ​യ കോ​വി​ഡ് വാ​ക്‌​സി​ന്‍ ന​യ​ത്തി​ന്​ വി​രു​ദ്ധ​മാ​യ ഉ​ത്ത​ര​വ്​ റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ്​ കേ​ന്ദ്ര ആ​രോ​ഗ്യ-​കു​ടും​ബ​ക്ഷേ​മ മ​ന്ത്രാ​ല​യം സെ​ക്ര​ട്ട​റി ഡി​വി​ഷ​ന്‍ ബെ​ഞ്ചി​ല്‍ അ​പ്പീ​ല്‍ ഹ​ര​ജി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

കി​ഴ​ക്ക​മ്ബ​ലം കി​റ്റെ​ക്‌​സ് ക​മ്ബ​നി​യി​ലെ ജീ​വ​ന​ക്കാ​ര്‍​ക്ക് ആ​ദ്യ ഡോ​സ് ന​ല്‍​കി നാ​ലാ​ഴ്‌​ച ക​ഴി​ഞ്ഞ​തി​നാ​ല്‍ ര​ണ്ടാം ഡോ​സ് എ​ടു​ക്കാ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​മ്ബ​നി അ​ധി​കൃ​ത​ര്‍ ന​ല്‍​കി​യ ഹ​ര​ജി​യി​ല്‍ ക​ഴി​ഞ്ഞ മൂ​ന്നി​നാ​ണ് സിം​ഗി​ള്‍ ബെ​ഞ്ച് ഉ​ത്ത​ര​വു​ണ്ടാ​യ​ത്

You May Also Like

More From Author