വടകര : റൂറൽ ജില്ലാ പൊലീസിന്റെ ‘കോവിഡ് കാലത്തെ കല്യാണം’ പദ്ധതിയുടെ ഭാഗമായി മാനദണ്ഡം മുഴുവൻ പാലിച്ചു വിവാഹം നടത്തുന്ന ദമ്പതികൾക്കു മംഗളപത്രം നൽകുന്നു. ഇതിന്റെ ഉദ്ഘാടനം, വൈക്കിലശേരി റോഡ് തിരുവോത്ത് താഴക്കുനി കപ്പള്ളിക്കണ്ടിയിൽ പരേതനായ കെ.കെ.വാസുവിന്റെയും ശോഭയുടെയും മകൾ കാവ്യയും നടക്കുതാഴ തറോക്കണ്ടി പരേതനായ ഉമേഷിന്റെയും പ്രമീളയുടെയും മകൻ ലിന്റോ മഹേഷിന്റയും വിവാഹപ്പന്തലിൽ നൽകി റൂറൽ ജില്ലാ പൊലീസ് മേധാവി എ. ശ്രീനിവാസ് നിർവഹിച്ചു. ചടങ്ങുകൾ ലഘൂകരിക്കാനും കോവിഡ് മാനദണ്ഡം പാലിച്ച് രോഗം പകരുന്നത് തടയാനും മറ്റുള്ളവർക്ക് കൂടി പ്രചോദനം നൽകുകയാണ് ഉദ്ദേശിക്കുന്നത്. എല്ലാ സ്റ്റേഷനുകൾക്കു കീഴിലും പദ്ധതി നടപ്പാക്കും. വിവാഹച്ചടങ്ങു പൊലീസ് നിരീക്ഷിച്ച് കോവിഡ് മാനദണ്ഡം പാലിച്ചതാണെന്ന് ഉറപ്പായാൽ പൊലീസ് എത്തി മംഗളപത്രം നൽകും.
‘കോവിഡ് കാലത്തെ കല്യാണം’ വിവാഹച്ചടങ്ങ് നിരീക്ഷിക്കും, മാനദണ്ഡം പാലിച്ചതാണെന്ന് ഉറപ്പായാൽ പൊലീസിന്റെ ‘മംഗളപത്രം’

Estimated read time
0 min read
You May Also Like
കരൾ പറഞ്ഞ കഥകളുമായി ജീവന 2025 രാജഗിരി ആശുപത്രിയിൽ നടന്നു
March 2, 2025
കാൻസർ ചികിത്സയിലെ ന്യൂതന രീതി ; CAR T സെൽ തെറാപ്പി
February 4, 2025