പരപ്പനങ്ങാടി.: നവജീവൻ വായനശാലയുടെ വനിതാവേദിയുടെ ആഭിമുഖ്യത്തിൽവനിതകളുടെ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെ 2020 ഫിബ്രവരി 16ന് ഞായറാഴ്ച നവജീവൻ ഓഡിറ്റോറിയത്തിൽ വെച്ച് കലാപരിപാടികൾ അരങ്ങേറി.
കാർഷിക മേഖലയിലെ തൊഴിലിടങ്ങളെ വിശദമാക്കിക്കൊണ്ട് താനൂർ കാരാട് ഭാഗത്തു നിന്നുള്ള അമ്മമാർ അവതരിപ്പിച്ച ഞാറ്റുപാട്ട് പുതുമയും വ്യത്യസ്തതയും കൊണ്ട് വേറിട്ടു നിന്ന കലാപരിപാടിയായി.പ്രശസ്ത നർത്തകി നീതു കൃഷ്ണയുടെ മോഹിനിയാട്ടം, അന്യം നിന്നുപോയിക്കൊണ്ടിരിക്കുന്ന കലയായ കഥാപ്രസംഗം വനിതാ ശാക്തീകരണത്തെ അടിസ്ഥാനമാക്കി വനിതാവേദി പ്രവർത്തകരവതരിപ്പിച്ച നൃത്തരൂപം.എന്നിവ പരിപാടികളിൽ വേറിട്ട അനുഭവമായി. വിവിധ പരിപാടികളിലായി ഇമ്പിച്ചി, മഠത്തിൽ മുണ്ടി, കുഞ്ഞയ്യ, മുണ്ടി, കല്യാണി, ഗോപിക, മിനുഷ, സൗദ മിത്ര, ശോഭ, പ്രസീത വേണുഗോപാൽ, നീതു കൃഷ്ണ, ദേവയാനി, ലക്ഷമി, തങ്കമ്മു,ദേവയാനി,ഗഗന, സാറ, ജിതിന, ശീതള, വിജിഷ മോൾ, പ്രവീണ ബാബുരാജ്, സ്മിത സദാനന്ദൻ, സഞ്ജന, പ്രേമകുമാരി, അമയ, സ്മിത അത്തോളി, സീനത്ത്, ഷബ്ന.കെ.വി,അശ്വതി.കെ.പി എന്നിവർ പങ്കെടുത്തു.