ഗോവന്‍ അന്താരാഷ്‌ട്ര ചലച്ചിതമേളയ്‌ക്ക്‌ വര്‍ണാഭമായ തുടക്കം

Estimated read time 1 min read

50-ാം ഗോവന്‍ അന്താരാഷ്‌ട്ര ചലച്ചിതമേളയ്‌ക്ക്‌ വര്‍ണാഭമായ തുടക്കം. ശ്യാമപ്രസാദ്‌ സ്‌റ്റേഡിയത്തില്‍ നടന്‍ അമിതാഭ്‌ ബച്ചന്‍ ഉദ്‌ഘാടനംചെയ്‌തു. സുവര്‍ണ ജൂബിലി ഐക്കണ്‍ അവാര്‍ഡ് രജനികാന്തിന്‌ സമ്മാനിച്ചു. സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ഫ്രഞ്ച് നടി ഇസബെല്ല ഹൂപ്പര്‍ട്ട്‌ ഏറ്റുവാങ്ങി. ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹറായിരുന്നു ഉദ്ഘാടനച്ചടങ്ങില്‍ അവതാരകന്‍.

സംവിധായകരായ മധുര്‍ ഭണ്ഡാര്‍ക്കര്‍, പ്രിയദര്‍ശന്‍, നിര്‍മാതാവ്‌ സിദ്ധാര്‍ഥ്‌ റോയ്‌ കപൂര്‍, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്, കേന്ദ്രമന്ത്രിയും ഗായഗകനുമായ ബാബുള്‍ സുപ്രിയോ, കേന്ദ്രമന്ത്രി പ്രകാശ്‌ ജാവദേക്കര്‍ എന്നിവരും പങ്കെടുത്തു. ഉദ്ഘാടന ചടങ്ങിനുശേഷം ശങ്കര്‍ മഹാദേവന്‍ നയിച്ച സംഗീതവിരുന്നുമുണ്ടായി. ഇറ്റാലിയന്‍ സംവിധായകന്‍ ഗോരന്‍ പാസ്‌കല്‍ജെവികിന്റെ ഡെസ്പൈറ്റ് ദി ഫോഗായിരുന്നു ഉദ്ഘാടനചിത്രം

You May Also Like

More From Author